Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എ.ഇയിൽ ഇന്ന്​ 17 ബാലിസ്റ്റിക്​ മിസൈലുകളും 35 ഡ്രോണുകളും തടഞ്ഞു

text_fields
bookmark_border
അബൂദബിയിൽ ഇന്ത്യക്കാരനടക്കം മൂന്നുപേർക്ക്​ പരിക്ക്
യു.എ.ഇയിൽ ഇന്ന്​ 17 ബാലിസ്റ്റിക്​ മിസൈലുകളും 35 ഡ്രോണുകളും തടഞ്ഞു
cancel
camera_alt

പ്രതിരോധ മന്ത്രാലയം

ദുബൈ: ബുധനാഴ്ച ഇറാനിൽ നിന്ന്​ യു.എ.ഇക്ക്​ ​നേരെ അയച്ച 17 ബാലിസ്റ്റിക്​ മിസൈലുകളും 35 ഡ്രോണുകളും വ്യോമപ്രതിരോധ മന്ത്രാലയം തടഞ്ഞു. ആക്രമണങ്ങളിൽ അബൂദബിയിൽ ഇന്ത്യക്കാരനടക്കം മൂന്നുപേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. വ്യോമപ്രതിരോധ സംവിധാനങ്ങൾ ആക്രമണം തടഞ്ഞതിന് പിന്നാലെ അബൂദബിയിലെ ഹബ്ഷാൻ ഗ്യാസ് കോംപ്ലക്സിൽ ചീളുകൾ പതിച്ചാണ്​ അപകടമുണ്ടായത്​.

സംഭവത്തെ തുടർന്ന് സ്ഥലത്ത് തീപിടിത്തവുമുണ്ടായി. രണ്ട് സ്വദേശി പൗരമാർക്കും ഒരു ഇന്ത്യൻ പൗരനുമാണ്​ ചെറിയ പരിക്കേറ്റതെന്ന്​ അബൂദബി മീഡിയ ഓഫീസ്​ അറിയിച്ചു. നിലവിൽ സമുച്ചയത്തിൽ താൽക്കാലികമായി പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.

ഇറാന്റെ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം യു.എ.ഇ വ്യോമ പ്രതിരോധം ആകെ 537 ബാലിസ്റ്റിക് മിസൈലുകളും 26 ക്രൂസ് മിസൈലുകളും 2256 ഡ്രോണുകളും പ്രതിരോധിച്ചിട്ടുണ്ട്​. ആകെ കൊല്ലപ്പെട്ടവർ 13ഉം പരിക്കേറ്റവരുടെ എണ്ണം 224ഉം ആണ്​. ഔദ്യോഗിക വിവരങ്ങൾ മാത്രമേ പൊതുജനങ്ങൾ ആശ്രയിക്കാവൂ എന്നും അഭ്യൂഹങ്ങളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 17 ballistic missiles and 35 drones intercepted in UAE today
Next Story