Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right17 ബാലിസ്റ്റിക്​...

17 ബാലിസ്റ്റിക്​ മിസൈലുകളും 35 ഡ്രോണുകളും തടഞ്ഞു

text_fields
bookmark_border
17 ബാലിസ്റ്റിക്​ മിസൈലുകളും 35 ഡ്രോണുകളും തടഞ്ഞു
cancel

ദുബൈ: ബുധനാഴ്ച ഇറാനിൽ നിന്ന്​ വന്ന 17 ബാലിസ്റ്റിക്​ മിസൈലുകളും 35 ഡ്രോണുകളും വ്യോമപ്രതിരോധ മന്ത്രാലയം തടഞ്ഞു. ആക്രമണങ്ങളിൽ അബൂദബിയിൽ ഇന്ത്യക്കാരനടക്കം മൂന്നുപേർക്ക്​ പരിക്കേറ്റു​. പ്രതിരോധത്തിനിടെ അബൂദബിയിലെ ഹബ്ഷാൻ ഗ്യാസ് കോംപ്ലക്സിൽ ചീളുകൾ പതിച്ചാണ്​ പരിക്കേറ്റത്​​. സംഭവത്തിൽ സ്ഥലത്ത് തീപിടിത്തവുണ്ടായി. രണ്ട് സ്വദേശി പൗരന്മാർക്കും ഒരു ഇന്ത്യൻ പൗരനുമാണ്​ ചെറിയ പരിക്ക്​. നിലവിൽ സമുച്ചയത്തിൽ താൽക്കാലികമായി പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.

ഇറാന്റെ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം യു.എ.ഇ വ്യോമ പ്രതിരോധം ആകെ 537 ബാലിസ്റ്റിക് മിസൈലുകളും 26 ക്രൂസ് മിസൈലുകളും 2256 ഡ്രോണുകളും പ്രതിരോധിച്ചിട്ടുണ്ട്​. ആകെ കൊല്ലപ്പെട്ടവർ 13ഉം പരിക്കേറ്റവരുടെ എണ്ണം 224ഉം ആണ്​. ഔദ്യോഗിക വിവരങ്ങൾ മാത്രമേ പൊതുജനങ്ങൾ ആശ്രയിക്കാവൂ എന്നും അഭ്യൂഹങ്ങളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - 17 ballistic missiles and 35 drones intercepted
Next Story