വാഹനത്തിൽ നിന്ന് ലാപ്ടോപ്പ് മോഷ്ടിച്ച 16കാരൻ അറസ്റ്റിൽ
text_fieldsഅജ്മാന്: പാർക്ക് ചെയ്തിരുന്ന വാഹനത്തിൽനിന്ന് ലാപ്ടോപ് മോഷ്ടിച്ച കൗമാരക്കാരനെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തു. അൽ ജർഫ് പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിൽനിന്നാണ് ലാപ്ടോപ് മോഷ്ടിച്ചത്.
പരിസരവാസികൾക്കിടയിൽ പരിഭ്രാന്തി പരത്തുകയും ചെയ്തു. മോഷണത്തിെൻറ വീഡിയോ റെക്കോഡ് ചെയ്ത മറ്റൊരാളും അറസ്റ്റിലായി.
സംഭവത്തെതുടര്‍ന്ന് പ്രദേശത്തെ നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച അജ്മാൻ പൊലീസ് ഇയാള്‍ മോഷണ ലക്ഷ്യത്തോടെ നിരവധി വാഹനങ്ങൾ തുറക്കാന്‍ ശ്രമിച്ചതായി കണ്ടെത്തിയെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അഹമ്മദ് സയീദ് അൽ നുഐമി പറഞ്ഞു.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഉടൻതന്നെ ആളെ തിരിച്ചറിയുകയും മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്യുകയും ചെയ്തു.
കുടുംബത്തിൽ ചില സാമ്പത്തിക ബുദ്ധിമുട്ടുകളാണ് കൗമാരക്കാരനെ മോഷണത്തിന് പ്രേരിപ്പിച്ചതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി ലഫ്റ്റനന്റ് കേണൽ അൽ നുഐമി കൂട്ടിച്ചേർത്തു.പൊതുജനങ്ങളോടും സമൂഹത്തോടും അവരുടെ വാഹനങ്ങൾ സുരക്ഷിതമാക്കാനും പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്കുള്ളിൽ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുന്നതും ഒഴിവാക്കാനും ലെഫ്റ്റനന്റ് കേണൽ അൽ നുഐമി അഭ്യർഥിച്ചു. സമൂഹത്തിനിടയില്‍ പരിഭ്രാന്തി പരത്തുന്ന എന്തെങ്കിലും കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനോ പ്രസിദ്ധീകരിക്കുന്നതിനോ എതിരെ അദ്ദേഹം മുന്നറിയിപ്പ് നൽകി. കിംവദന്തികൾ പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

