യു.എ.ഇ സ്പെഷൽ ഒളിമ്പിക്സ് ടീമിന് 16 മെഡൽ
text_fieldsമെഡൽ സ്വന്തമാക്കിയ യു.എ.ഇ സ്പെഷൽ ഒളിമ്പിക്സ് ടീം
ദുബൈ: കോവിഡ് എത്തിയശേഷം ആദ്യമായി ഇറങ്ങിയ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൽ തന്നെ മികച്ച പ്രകടനവുമായി യു.എ.ഇ സ്പെഷൽ ഒളിമ്പിക്സ് ടീം.
മാൾട്ടയിൽ നടന്ന സ്പെഷൽ ഒളിമ്പിക്സ് ഇൻവിറ്റേഷനൽ ഗെയിംസിൽ ആറ് സ്വർണ മെഡലുമായാണ് 11 അംഗ ടീം മടങ്ങിയത്. എട്ട് വെള്ളി, രണ്ട് വെങ്കലം എന്നിവയും ടീം സ്വന്തമാക്കി.
ബൗളിങ്ങിലും നീന്തലിലും നാലാം സ്ഥാനത്തെത്തി. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് ടീം വിദേശ പര്യടനത്തിന് ഇറങ്ങിയത്.
23 രാജ്യങ്ങൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ ഗൾഫിൽനിന്നുള്ള ഏക ടീമാണ് യു.എ.ഇ ഇമാറാത്തി നീന്തൽതാരം ഉമർ അൽഷമി 50 മീ. ഫ്രീസ്റ്റൈലിൽ രണ്ട് സ്വർണം സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

