Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു​വാ​ക്ക​ളെ...

യു​വാ​ക്ക​ളെ കെ​ണി​യി​ലാ​ക്കു​ന്ന 1.6 ല​ക്ഷം ഓ​ൺ​ലൈ​ൻ അ​ക്കൗ​ണ്ടു​ക​ൾ പൂ​ട്ടി​ച്ചു

text_fields
bookmark_border
യു​വാ​ക്ക​ളെ കെ​ണി​യി​ലാ​ക്കു​ന്ന 1.6 ല​ക്ഷം ഓ​ൺ​ലൈ​ൻ അ​ക്കൗ​ണ്ടു​ക​ൾ പൂ​ട്ടി​ച്ചു
cancel
camera_alt

ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം

ദു​ബൈ: യു​വാ​ക്ക​ളെ വ​ഴി​തെ​റ്റി​ക്കു​ന്ന രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 1.6 ല​ക്ഷം ഓ​ൺ​ലൈ​ൻ അ​ക്കൗ​ണ്ടു​ക​ൾ പൂ​ട്ടി​ച്ച​താ​യി യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം. മ​യ​ക്കു​മ​രു​ന്നും മ​റ്റു നി​രോ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ളും വി​ൽ​പ​ന ന​ട​ത്തു​ക​യും മോ​ശം പെ​രു​മാ​റ്റം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന വെ​ബ്​​സൈ​റ്റു​ക​ളും സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളു​മാ​ണ്​ പൂ​ട്ടി​ച്ച​ത്.

യു.​എ.​ഇ ഡി​ജി​റ്റ​ൽ ക്വാ​ളി​റ്റി ഓ​ഫ്​ ലൈ​ഫ്​ കൗ​ൺ​സി​ൽ വി​വി​ധ സ​മൂ​ഹ​മാ​ധ്യ​മ ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. അ​ബൂ​ദ​ബി​യി​ലെ ഖ​സ്​​ർ അ​ൽ വ​ത്​​നി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്​ ശേ​ഷ​മാ​ണ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. കു​ടും​ബ​ങ്ങ​ൾ, സ്​​കൂ​ളു​ക​ൾ, മാ​ധ്യ​മ​ങ്ങ​ൾ എ​ന്നി​വ അ​ടു​ത്ത ത​ല​മു​റ​യെ സം​ര​ക്ഷി​ക്കു​ന്ന​തി​ന്​ പ​ങ്കു​വ​ഹി​ക്ക​ണ​മെ​ന്നും കു​ട്ടി​ക​ൾ രാ​ജ്യ​ത്തി​ന്‍റെ ഭാ​വി വി​ക​സ​ന​ത്തി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സ്വ​ത്താ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം, ഏ​ത്​ കാ​ല​യ​ള​വി​ലാ​ണ്​ അ​ക്കൗ​ണ്ടു​ക​ൾ പൂ​ട്ടി​​ച്ച​തെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

ആ​ഗോ​ള​ത​ല​ത്തി​ൽ മി​ക​ച്ച പ്ര​തി​ഭ​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ൽ യു.​എ.​ഇ​യു​ടെ വ​ള​ർ​ച്ച​യെ അ​ഭി​ന​ന്ദി​ച്ച ശൈ​ഖ്​ മു​ഹ​മ്മ​ദ്, തൊ​ഴി​ൽ വി​പ​ണി​യു​ടെ വ​ള​ർ​ച്ച​യെ പി​ന്തു​ണ​ക്കു​ന്ന​തി​ന്​ പ്ര​​ത്യേ​ക കൗ​ൺ​സി​ലി​നും തു​ട​ക്ക​മി​ട്ടി​ട്ടു​ണ്ട്. തൊ​ഴി​ൽ​മേ​ഖ​ല​യു​ടെ മ​ത്സ​ര​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്​ മാ​ന​വ​വി​ഭ​വ​ശേ​ഷി, എ​മി​റ​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തെ പു​നഃ​സം​ഘ​ടി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. യു.​എ.​ഇ​യി​ലെ തൊ​ഴി​ൽ ശ​ക്തി​യാ​ണ് സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ യ​ഥാ​ർ​ഥ എ​ൻ​ജി​നെ​ന്നും രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​ന് ജീ​വ​ന​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കേ​ണ്ട​തു​ണ്ടെ​ന്നും പ​റ​ഞ്ഞു.

70 ല​ക്ഷ​ത്തി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ രാ​ജ്യ​ത്ത്​ ന​ട​പ്പാ​ക്കി​യ തൊ​ഴി​ലി​ല്ലാ​യ്മ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. 21 വ​യ​സ്സും അ​തി​ൽ കൂ​ടു​ത​ലു​മു​ള്ള​വ​ർ​ക്ക് ഇ​മാ​റാ​ത്തി പാ​സ്‌​പോ​ർ​ട്ടി​ന്‍റെ കാ​ലാ​വ​ധി അ​ഞ്ചു വ​ർ​ഷ​ത്തി​ൽ​നി​ന്ന് 10 വ​ർ​ഷ​മാ​യി നീ​ട്ടു​ന്ന​ത് ഉ​ൾ​പ്പെ​ടു​ന്ന, പൗ​ര​ത്വ​ത്തെ​യും പാ​സ്‌​പോ​ർ​ട്ടി​നെ​യും നി​യ​ന്ത്രി​ക്കു​ന്ന ഫെ​ഡ​റ​ൽ ച​ട്ട​ങ്ങ​ളി​ലെ ഭേ​ദ​ഗ​തി​ക്കും മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaicabinet
News Summary - 1.6 Lakh Online Accounts Trapped Youth Locked
Next Story