ദുബൈയിൽ പൗരന്മാർക്ക് 15,800 വീടുകൾ നിർമിക്കും
text_fieldsശൈഖ് ഹംദാൻ സംയോജിത ഭവനപദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്തുന്നു
ദുബൈ: അടുത്ത നാലു വർഷത്തിനുള്ളിൽ എമിറേറ്റിലെ പൗരന്മാർക്ക് 15,800 വീടുകൾ തയാറാക്കുന്ന സംയോജിത ഭവന പദ്ധതിക്ക് തുടക്കമായി. അൽ വർഖ, അൽ ഖവാനീജ്-2 എന്നിവിടങ്ങളിലായി നിർമിക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നിർവഹിച്ചു. ഇരു പ്രദേശങ്ങളിലെ പദ്ധതികളും അദ്ദേഹം അവലോകനം ചെയ്യുകയും ഗുണനിലവാരം വിലയിരുത്തുകയും ചെയ്തു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഉയർന്ന ജീവിത നിലവാരം ഉറപ്പാക്കാൻ സിറ്റിസൺസ് അഫയേഴ്സ് ആൻഡ് ഡെവലപ്മെന്റ് കമ്മിറ്റിയുമായി ചേർന്ന് ഒരു കൂട്ടം കമ്യൂണിറ്റി പ്രോജക്ടുകൾ ഇവിടങ്ങളിൽ ആരംഭിക്കുമെന്നും ശൈഖ് ഹംദാൻ അറിയിച്ചു. പദ്ധതിയുടെ ലക്ഷ്യം പൗരന്മാർക്ക് വീടുകൾ നൽകുക മാത്രമല്ല, സംയോജിത റെസിഡൻഷ്യൽ കമ്യൂണിറ്റികൾ വികസിപ്പിക്കുക, ഉയർന്ന ജീവിത നിലവാരം നൽകുക, കുടുംബസ്ഥിരത ഉറപ്പാക്കുന്ന ഒരു സാമൂഹിക സംവിധാനം സൃഷ്ടിക്കുക എന്നിവ കൂടിയാണ്. പൗരന്മാർക്ക് ഉയർന്ന നിലവാരമുള്ള ഭവനങ്ങൾ നൽകുന്നത് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ പ്രധാന മുൻഗണനയാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

