Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ​ർ​ക്കാ​ർ...

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക്​ ബോ​ണ​സി​നാ​യി 15.2 കോ​ടി ദി​ർ​ഹം

text_fields
bookmark_border
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക്​ ബോ​ണ​സി​നാ​യി 15.2 കോ​ടി ദി​ർ​ഹം
cancel
camera_alt

ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്​​തൂം

ദു​ബൈ: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക്​ ബോ​ണ​സ്​ ന​ൽ​കു​ന്ന​തി​ന്​ 15.2 കോ​ടി ദി​ർ​ഹം അ​നു​വ​ദി​ച്ചു. ​യു.​എ.​ഇ എ​ക്സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നും ദു​ബൈ കി​രീ​ടാ​വ​കാ​ശി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ഞാ​യ​റാ​ഴ്ച​യാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക്​ അം​ഗീ​കാ​രം ന​ൽ​കി​യ​ത്​.

യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ​ ജോ​ലി​യി​ലെ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ബോ​ണ​സ്​ നി​ശ്ച​യി​ക്കു​ക. അ​തോ​റി​റ്റി നി​ശ്ച​യി​ച്ചി​ട്ടു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടു​ള്ള സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ ബോ​ണ​സി​ന്​ അ​ർ​ഹ​രാ​യി​രി​ക്കും. എ​മി​റേ​റ്റി​ലെ ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ മ​ത്സ​ര​ക്ഷ​മ​ത പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും അ​തോ​ടൊ​പ്പം അ​വ​ർ​ക്ക്​ മി​ക​ച്ച ജീ​വി​ത​നി​ല​വാ​രം പ്ര​ദാ​നം​ചെ​യ്യാ​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ ബോ​ണ​സ്​ പ്ര​ഖ്യാ​പി​ക്കു​ന്ന​തെ​ന്ന്​ മീ​ഡി​യ ഓ​ഫി​സ്​ പു​റ​ത്തു​വി​ട്ട വാ​ർ​ത്ത​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Government EmployeesBonus
News Summary - 15.2 crore as bonus for government employees
Next Story