അബദ്ധത്തിൽ ലഭിച്ച 15,000 ദിർഹം തിരികെ നൽകി ഡെലിവറി റൈഡർ
text_fields1. ഡെലിവറി റൈഡർ മുഹമ്മദ് മുഹ്സിൻ നസീർ 2. പോളിഷ്
സ്വദേശി കജെതൻ ഹുബ്നറിന് ഇദ്ദേഹം പണം തിരികെ
നൽകുന്നു
ദുബൈ: ഉപഭോക്താവ് അബദ്ധത്തിൽ നൽകിയ 15,000 ദിർഹം തിരികെ നൽകി ഡെലിവറി റൈഡർ. പ്രമുഖ ഡെലിവറി കമ്പനിയായ നൂണിന്റെ റൈഡറായ മുഹമ്മദ് മുഹ്സിൻ നസീറാണ് സത്യസന്ധതയിലൂടെ സമൂഹ മാധ്യമങ്ങളിൽ വൈറലായത്.
ദുബൈയിൽ അടുത്ത കാലത്തായി താമസത്തിനെത്തിയ പോളിഷ് സ്വദേശി കജെതൻ ഹുബ്നറാണ് കറൻസി നോട്ടുകൾ ഡെലിവറി റൈഡർക്ക് അബദ്ധത്തിൽ നൽകിയത്. അൽപ സമയം കഴിഞ്ഞപ്പോൾ പണം നഷ്ടപ്പെട്ടതായിരിക്കുമെന്ന് വിചാരിച്ച കജേതനെ ഡെലിവറി റൈഡർ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. നിങ്ങൾ അബദ്ധത്തിൽ തനിക്ക് ഇത്രയും പണം കൈമാറിയെന്നും, ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ഡെലിവറി റൈഡർ മുഹമ്മദ് ഓർമ്മിപ്പിച്ചു.
ആ പണം വേഗത്തിൽ തിരിച്ചെത്തിക്കുമെന്ന് മുഹമ്മദ് പറഞ്ഞതോടെ ഒരി പിടി നന്മകൾ കൊണ്ടും പേരുകേട്ട ദുബൈ നഗരത്തിന്റെ സുരക്ഷിതത്വം കജെതൻ നേരിട്ടനുഭവിക്കുകയായിരുന്നു. കറൻസി നോട്ടുകൾ കണ്ട് ആശയക്കുഴപ്പത്തിലായതായിരുന്നു ഈ പുതിയ പ്രവാസി. 1,700 ദിർഹം മാത്രം വിലയുള്ള ഒരു ഓർഡറിനാണ് ആകസ്മികമായി 17,000 ദിർഹം അധികമായി നൽകിയത്. താൻ ഡെലിവറി റൈഡർക്ക് അധിക പണം നൽകിയതായി തനിക്ക് മനസ്സിലായിട്ടില്ലായിരുന്നു, എന്റെ പണം നഷ്ടപ്പെട്ടുവെന്നാണ് കരുതിയത്. പണം തിരികെ ലഭിച്ചുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിനു ശേഷം തങ്ങൾ നല്ലകൂട്ടുകാരായെന്നും കജേതൻ സന്തോഷം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

