1500 കണ്ടൽ തൈകൾ നട്ടുപിടിപ്പിച്ചു
text_fieldsഅജ്മാനിലെ അൽ സോറ സംരക്ഷിത മേഖലയിൽ കണ്ടൽ തൈകൾ നട്ടുപിടിപ്പിക്കുന്നു
അജ്മാൻ: അജ്മാൻ മുനിസിപ്പാലിറ്റി അജ്മാനിലെ പ്രവാസി ഭാരതീയരുടെ കൂട്ടായ്മയായ വികാസ് കൾചറൽ സെൻററുമായിച്ചേർന്ന് നടപ്പാക്കുന്ന പരിസ്ഥിതി സംരക്ഷണ പരിപാടികളുടെ ഭാഗമായി അജ്മാനിലെ അൽ സോറ സംരക്ഷിത മേഖലയിൽ 1500 കണ്ടൽ തൈകൾ നട്ടുപിടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം എമിറേറ്റ്സ് സ്കൂൾസ് ഡയറക്ടർ ശൈഖ് ഖാലിദ് അബ്ദുല്ല അബ്ദുൾ ജാബർ മുഹമ്മദ് നിർവഹിച്ചു. അജ്മാൻ മുനിസിപ്പാലിറ്റി പ്രതിനിധി ആയിഷ മുഹമ്മദ് സൈഫ് അൽ നുഐമി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഹാബിറ്റാറ്റ് ഗ്രൂപ് ചീഫ് അഡ്മിൻ ഓഫിസർ സുമിത ചിബ്ബർ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വികാസ് കൾചറൽ സെൻറർ പ്രസിഡൻറ് ഗംഗാധരൻ നായർ, വൈസ് പ്രസിഡൻറ് ബി.ആർ. ഷാജി, പേട്രൺ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. 250ലധികം കുടുംബാംഗങ്ങൾ പരിപാടിയിൽ പങ്കെടുത്ത് കണ്ടൽ ചെടികൾ നട്ടുപിടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

