വാഹനങ്ങളിൽ കൂളിങ് ഫിലിം കൂടിയാൽ 1500 ദിർഹം പിഴ
text_fieldsഉമ്മുൽ ഖുവൈൻ: വാഹനങ്ങളുടെ ഡോറുകളിലും വിൻഡ് ഷീൽഡിലും കൂളിങ് ഫിലിം 30 ശതമാനത്തിൽ കൂടുതൽ ഒട്ടിച്ചാൽ 1500 ദിർഹം പിഴ ഈടാക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. നിലവിൽ നിർമാണ കമ്പനികൾ കൂളിങ് ഫിലിമുകൾ ഒട്ടിച്ചാണ് വാഹനങ്ങൾ പുറത്തിറക്കുന്നത്.
എന്നാൽ, ചിലർ ഇത് 50 ശതമാനം വരെ ഉയർത്തുന്നുണ്ട്. യു.എ.ഇ നിയമപ്രകാരം ഇത് നിയമവിരുദ്ധമാണ്.
നിയമം ലംഘിച്ചാൽ പിഴ ഈടാക്കുമെന്ന് ഉമ്മുൽ ഖുവൈൻ പൊലീസ് അറിയിച്ചു. വാഹനം പാർക്ക് ചെയ്യുമ്പോൾ കനത്ത വെയിലിൽ നിന്ന് രക്ഷനേടാനായി സൺ സ്ക്രീനുകൾ ഉപയോഗിക്കാം.
എന്നാൽ, വാഹനങ്ങൾ ഓടിക്കുമ്പോൾ ഇവ നീക്കിയതായി ഉറപ്പുവരുത്തണമെന്നും ഇല്ലെങ്കിൽ പിഴ ഈടാക്കുമെന്നും പൊലീസ് അറിയിച്ചു. കൂടാതെ പെയിന്റ് ചെയ്യാൻ അനുവാദമില്ലാത്ത വാഹനങ്ങൾ പെയിന്റ് ചെയ്യുന്നതും അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി.

