Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈക്ക്​ 150 കോടിയുടെ...

ദുബൈക്ക്​ 150 കോടിയുടെ സമാശ്വാസ പാക്കേജ്

text_fields
bookmark_border
ദുബൈക്ക്​ 150 കോടിയുടെ സമാശ്വാസ പാക്കേജ്
cancel
camera_alt

ശൈഖ്​ ഹംദാൻ

​ ദുബൈ: എമിറേറ്റിന്‍റെ സാമ്പത്തിക സ്ഥിരതയും ആഗോള മത്സരക്ഷമതയും ശക്​തിപ്പെടുത്തുന്നതിനായി 150 കോടി ദിർഹമിന്‍റെ അധിക സാമ്പത്തിക പാക്കേജിന് കൂടി​ അംഗീകാരം നൽകി ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം. കഴിഞ്ഞ മാസം പ്രഖ്യാപിച്ച 100 കോടി ദിർഹമിന്‍റെ സാമ്പത്തിക ഉത്തേജന പാക്കേജിന്​ പുറമെയാണ്​ വീണ്ടും അധിക പാക്കേജ്​​ പ്രഖ്യാപിച്ചിരിക്കുന്നത്​. ഇതോടെ രണ്ടു മാസത്തിനിടെ 250 കോടി ദിർഹമിന്‍റെ സമാശ്വാസ പാക്കേജാണ്​ ദുബൈ നടപ്പിലാക്കുന്നത്​. മൂന്നു മുതൽ 12 മാസം വരെ നടപ്പിലാക്കുന്ന 33 സംരംഭങ്ങൾ പുതിയ പാക്കേജിൽ ഉൾപ്പെടും​​.

വാണിജ്യം, ടൂറിസം, വിദ്യാഭ്യാസം, കസ്റ്റംസ്, വ്യോമ ഗതാഗതം എന്നിവ ഉൾപ്പെടെ പ്രധാന മേഖലകൾക്ക്​ പുതിയ പദ്ധതികളിലൂടെ ആനുകൂല്യങ്ങൾ ലഭിക്കും. നോളജ്​ ആൻഡ്​ ഹ്യൂമൺ ഡവലപ്​മെന്‍റ്​ അതോറിറ്റി (കെ.എച്ച്​.ഡി.എ)യിൽ രജിസ്റ്റർ ചെയ്ത സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ ലൈസൻസ് പുതുക്കാനുള്ള​ ഫീസിൽ ഇളവ്​, ഫീസ്​ തവണകളായി അടക്കാനുമുള്ള അവസരം തുടങ്ങിയ ആനുകൂല്യങ്ങൾ പദ്ധതിയിലൂടെ ലഭ്യമാകും. ലൈസൻസ്​ പുതുക്കുന്നതിനുള്ള ഫീസ്​, പിഴ, ദുബൈ മുനിസിപ്പാലിറ്റി ഫീസ്​ എന്നിവയിൽ നിന്ന്​ നഴ്​സറികളെ ഒഴിവാക്കിയിട്ടുണ്ട്​​. റദ്ദാക്കിയ കരാറുകൾക്കായുള്ള ഇൻഷൂറൻസ്​ ഗ്യാരണ്ടി ഭാഗികമായോ പൂർണമായോ ഒഴിവാക്കുകയും വാടക പുതുക്കുമ്പോഴുണ്ടാകുന്ന അധിക വർധന മരവിപ്പിക്കുകയും ചെയ്തു.

ദുബൈ ഇകണോമിക്​ ആൻഡ്​ ടൂറിസം ഡിപാർട്ട്​മെന്‍റിന്​ കീഴിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്കും വിവിധ ഫീസിളവ്​ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും പദ്ധതി വഴി ലഭിക്കും. ‘ടൂറിസം നികുതി’, ഹോട്ടൽ മുറികളുടെയും റെസ്റ്റോറന്‍റുകളുടെയും വിൽപ്പന ഫീസുകളിൽ ഇളവ് എന്നിവ ഇതിൽ ഉൾപ്പെടും. ദുബൈ ധനകാര്യ വകുപ്പുമായി കരാറിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ബിസിനസ്​ സ്ഥാപനങ്ങൾക്കും നികുതിയിളവുണ്ടാകും. ചെറുകിട, ഇടത്തരം സംരംഭ വികസനത്തിനായുള്ള മുഹമ്മദ് ബിൻ റാശിദ് എസ്റ്റാബ്ലിഷ്‌മെന്‍റ്​, 2026ൽ അംഗത്വ കാലാവധി അവസാനിക്കുന്ന എല്ലാ കമ്പനികൾക്കും അംഗത്വ ലൈസൻസുകൾ രണ്ട് വർഷം കൂടി നീട്ടി നൽകാൻ തീരുമാനിച്ചു. ഇറക്കുമതി തീരുവ ഡിക്ലറേഷൻ തുക ഘഡുക്കളായി അളക്കാനുള്ള നടപടികൾ ദുബൈ കസ്റ്റംസ്​ സ്വീകരിക്കും. കൂടാതെ എല്ലാ കസ്റ്റംസ്​ കേസുകളിലുമുള്ള പിഴത്തുകയുടെ 80 ശതമാനം ഇളവ്​ അനുവദിച്ചിട്ടുണ്ട്​. ദുബൈ മുനിസിപ്പാലിറ്റിക്ക്​ കീഴിലുള്ള നിർമാണ പദ്ധതികളുടെ ബിൽഡിങ്​ പെർമിറ്റുകൾക്കുള്ള കാലാവധി നീട്ടി നൽകാനും തീരുമാനമായി. വ്യോമ ഗതാഗത​ മേഖലകൾക്ക്​ ലൈസൻസ്​ പുതുക്കുന്നതിനും വൈകുന്നതിനുള്ള പിഴത്തുകയിലും ഇളവ്​ അനുവദിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaireliefgulfUAE
News Summary - 150 crore relief package for Dubai
Next Story