Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right150 പേരെ കൂടി...

150 പേരെ കൂടി നാട്ടിലെത്തിക്കുമെന്ന്​ ടി.കെ.എം കോളജ്​ അലുമ്​നി

text_fields
bookmark_border
150 പേരെ കൂടി നാട്ടിലെത്തിക്കുമെന്ന്​ ടി.കെ.എം കോളജ്​ അലുമ്​നി
cancel

ദുബൈ: കോവിഡ്​ പ്രതിസന്ധിയിൽ ഉഴലുന്ന അർഹരായ 150 പേരെ കൂടി സൗജന്യമായി നാട്ടിലെത്തിക്കുമെന്ന്​ കൊല്ലം ടി.കെ.എം എൻജിനീയറിങ്​ കോളജ്​ അലുമ്​നി അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ​ൈഫ്ല ഹോം പദ്ധതിയിലൂടെ 150 പേരെ നാട്ടിലെത്തിച്ചതിന്​ പുറമെയാണിത്​. സംഘടനകളും സാമൂഹിക പ്രവർത്തകരും മാധ്യമ​പ്രവർത്തകരും നിർദേശിക്കുന്ന അർഹതപ്പെട്ടവർക്കാണ്​ സൗജന്യ യാത്രയൊരുക്കുന്നത്​.

കോവിഡ്​ കാലത്ത് ദുബൈ ഹെൽത്ത്​ അതോറിറ്റിയുമായി ചേർന്ന് 1000 കിടക്കകളുള്ള ക്വാറൻറീൻ കേന്ദ്രം ഒരുക്കി. വർസാനിലെ ക്വാറൻറീൻ കേന്ദ്രത്തിനായി ഡോക്​ടർമാരും നഴ്​സുമാരും ഉൾപ്പെടെ 25ഓളം ആരോഗ്യപ്രവർത്തകരെ സംഘടിപ്പിച്ചു നൽകാൻ കഴിഞ്ഞു. എൻജിനീയർമാരുടെ സംഘടന ഡോക്​ടർമാരെ പ്രദാനം ചെയ്​തതിന്​ ഡി.എച്ച്​.എയുടെ അഭിനന്ദനം ലഭിച്ചിരുന്നു. ഇതിനാവശ്യമായ ചെലവുകൾ ഡി.എച്ച്​.എക്കൊപ്പം വഹിച്ചത്​ സംഘടനയാണ്​.

ദുബൈ ഇന്ത്യൻ കോൺസുലേറ്റ്​ നിർദേശിച്ച 25 പേരും ഷാർജ ഇന്ത്യൻ അസോസിയേഷൻ ശിപാർശ ചെയ്​ത 25 പേരും ഉൾപ്പെടെ 150 പേരെയാണ്​ ആദ്യഘട്ടത്തിൽ നാട്ടിലെത്തിച്ചത്​. മടക്കയാത്രയുമായി ബന്ധപ്പെട്ട പ്രശ്​നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട്​ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ കത്തയച്ചിരുന്നു. രക്തദാനം, സാമ്പത്തിക സഹായം എന്നീ സേവനങ്ങളും അസോസിയേഷ​ൻെറ ഭാഗത്തുനിന്നുണ്ടായി. കേരള സർക്കാറി​ൻെറ ഇ-ലേണിങ്​ പദ്ധതിയുമായി ബന്ധപ്പെട്ട്​ നിർധനരായ 50 കുട്ടികൾക്ക്​ ടി.വി നൽകി. നോമ്പുകാലത്ത്​ ദിവസവും 250 ഭക്ഷണപ്പൊതി വിതരണം ചെയ്​തു. അലുമ്​നി അംഗങ്ങളുടെ സാമ്പത്തിക സഹകര​ണത്തോടെയാണ്​ സേവനങ്ങൾ നടത്തുന്നതെന്നും അവർ പറഞ്ഞു.

വാർത്തസ​േമ്മളനത്തിൽ ദുബൈ യൂനിറ്റ്​ പ്രസിഡൻറ്​ നൗഷാദ്​ ഹമീദ്​, രക്ഷാധികാരി ലാൽ അബ്​ദുൽ സലാം, സെക്രട്ടറി നിസാമുദ്ദീൻ മുസ്​ലിയാർ, ട്രഷറർ ശ്യാം ജി പണിക്കർ, എക്​സിക്യൂട്ടിവ്​ അംഗം നിസാർ അലി എന്നിവർ പ​ങ്കെടുത്തു. alumni pressmeet കൊല്ലം ടി.കെ.എം എൻജിനീയറിങ്​ കോളജ്​ അലുമ്​നി അസോസിയേഷൻ ഭാരവാഹികൾ നടത്തിയ വാർത്തസമ്മേളനം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story