Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right"സ​ഹോ​ദ​രീ...

"സ​ഹോ​ദ​രീ സ​ഹോ​ദ​ര​ന്മാ​രേ, യു.​എ.​ഇ​യി​ലെ ജ​ന​ങ്ങ​ളേ...

text_fields
bookmark_border
സ​ഹോ​ദ​രീ സ​ഹോ​ദ​ര​ന്മാ​രേ, യു.​എ.​ഇ​യി​ലെ ജ​ന​ങ്ങ​ളേ...
cancel

15 വ​ർ​ഷം മു​മ്പ് ഫെ​ഡ​റ​ൽ ഗ​വ​ൺ​മെൻറിെൻറ ത​ല​വ​നാ​യി, യു.​എ.​ഇ​യോ​ട് വി​ശ്വ​സ്ത​ത പു​ല​ർ​ത്തു​ന്ന​തി​നും യൂ​നി​യ​ൻ സം​ര​ക്ഷി​ക്കു​ന്ന​തി​നും താ​ൽ​പ​ര്യ​ങ്ങ​ൾ മാ​നി​ക്കു​ന്ന​തി​നും ഭ​ര​ണ​ഘ​ട​ന​യെ ബ​ഹു​മാ​നി​ക്കു​ന്ന​തി​നും ജ​ന​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ന്ന​തി​നും യു.​എ.​ഇ രാ​ഷ്​​ട്ര​പ​തി​ക്ക് മു​മ്പാ​യി ഞാ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. ആ ​നി​മി​ഷ​ത്തി​ലെ സാ​ക്ഷി​ക​ളാ​യി​രു​ന്നു നി​ങ്ങ​ൾ. ദൈ​വം ആ ​പ്ര​തി​ജ്ഞ​ക്ക് സാ​ക്ഷി​യാ​യി​രു​ന്നു, ഞ​ങ്ങ​ൾ​ക്കാ​വു​ന്ന​തെ​ല്ലാം ഞ​ങ്ങ​ൾ ചെ​യ്തു​വെ​ന്ന് ദൈ​വ​ത്തി​ന് അ​റി​യാം. മാ​ത്ര​മ​ല്ല, ന​മ്മു​ടെ ജ​ന​ങ്ങ​ളെ സേ​വി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​റി​െൻറ മു​ഴു​വ​ൻ വി​ഭ​വ​ങ്ങ​ളും ഞ​ങ്ങ​ൾ നീ​ക്കി​വെ​ച്ചു.

ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷം യു.​എ.​ഇ പ്ര​സി​ഡ​ൻ​റി​നും ആ​ദ്യ​ത്തെ ഫെ​ഡ​റ​ൽ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ​ക്കും മു​മ്പാ​യി രാ​ജ്യ​ത്തിെൻറ വി​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു. 2009ൽ ​ഞ​ങ്ങ​ൾ യു‌.​എ.​ഇ വി​ഷ​ൻ 2021 പ്ര​ഖ്യാ​പി​ച്ചു, ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​കാ​നാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ ല​ക്ഷ്യം. 12 വ​ർ​ഷ​ക്കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്ന വി​ഷ​നും ല​ക്ഷ്യ​ങ്ങ​ളും അ​പ്പോ​ൾ സ​മാ​രം​ഭി​ക്കു​ന്ന​തി​ലെ സാ​ധ്യ​ത​യെ​ക്കു​റി​ച്ച് ചി​ല​ർ ചോ​ദ്യം ചെ​യ്തു. എ​ന്നാ​ൽ, അ​തിെൻറ ഫ​ല​ങ്ങ​ളാ​ണ് ഇ​ന്ന് നാം ​അ​നു​ഭ​വി​ക്കു​ന്ന ജീ​വി​ത​വും ജീ​വി​ക്കു​ന്ന യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ​ല്ലാം.

കൂ​ട്ടാ​യ്​​മ​യു​ടെ ക​രു​ത്ത്

യു‌.​എ.​ഇ പ്ര​സി​ഡ​ൻ​റ് സ്വീ​ക​രി​ച്ച വി​ഷ​ൻ സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​ന് ഫെ​ഡ​റ​ൽ, പ്രാ​ദേ​ശി​ക സ​ർ​ക്കാ​റു​ക​ൾ ഒ​രൊ​റ്റ സം​ഘ​മാ​യി പ്ര​വ​ർ​ത്തി​ച്ച​തി​നാ​ൽ ഈ ​വ​ർ​ഷ​ങ്ങ​ളി​ൽ നേ​ടാ​നാ​യ വി​ജ​യം ശ്ര​ദ്ധേ​യ​മാ​ണ്. ത​ന്ത്ര​പ​ര​മാ​യ ആ​സൂ​ത്ര​ണ​ത്തിെൻറ ത​ത്ത്വ​ങ്ങ​ളാ​യി​രു​ന്നു സ​ർ​ക്കാ​റിെൻറ കൈ​മു​ത​ൽ. വ്യ​തി​രി​ക്ത​ത​യും മ​ത്സ​ര​ക്ഷ​മ​ത​യും ഞ​ങ്ങ​ളു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​രു സം​സ്കാ​ര​മാ​യി മാ​റി​യി​രി​ക്കു​ന്നു.

50ല​ധി​കം പു​തി​യ നി​യ​മ​ങ്ങ​ളി​ലൂ​ടെ ന​മ്മു​ടെ രാ​ജ്യ​ത്ത് നി​യ​മ​നി​ർ​മാ​ണ പ​രി​ഷ്ക​ര​ണ​ത്തി​െൻറ ഏ​റ്റ​വും വ​ലി​യ പ്ര​ക്രി​യ​ക​ൾ ഞ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. ഭാ​വി​യി​ൽ വേ​ഗം കൈ​വ​രി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. പ​ര​മ്പ​രാ​ഗ​ത രീ​തി​ക​ൾ മാ​റി 2,500 സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ സ്മാ​ർ​ട്ട് സം​വി​ധാ​ന​ത്തി​ലേ​ക്ക് ഞ​ങ്ങ​ൾ​ക്ക് മാ​റ്റാ​നാ​യി. സാ​മ്പ​ത്തി​ക കാ​ര്യ​ക്ഷ​മ​ത​യി​ൽ യു.​എ.​ഇ ലോ​ക​ത്ത് ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. വേ​ഗം നി​ല​നി​ർ​ത്താ​ൻ ഞ​ങ്ങ​ൾ നി​ര​വ​ധി ത​വ​ണ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളെ പു​നഃ​സം​ഘ​ടി​പ്പി​ച്ചു മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​ന്നു. ഫെ​ഡ​റ​ൽ ബ​ജ​റ്റി​നെ 130 ശ​ത​മാ​നം ഇ​ര​ട്ടി​യാ​ക്കി. വി​വി​ധ മേ​ഖ​ല​ക​ളി​ലെ 121 സൂ​ച​ക​ങ്ങ​ളി​ൽ യു.​എ.​ഇ​യെ ലോ​ക​ത്ത് ഒ​ന്നാ​മ​തെ​ത്തി​ക്കാ​നു​ള്ള ഞ​ങ്ങ​ളു​ടെ മ​ത്സ​ര​ശേ​ഷി ശ​ക്തി​പ്പെ​ടു​ത്തി. ഞ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​പ്പോ​ഴും തു​ട​രു​ക​ത​ന്നെ​യാ​ണ്.

ഒ​ന്നാ​മ​താ​ണ് രാ​ജ്യം

യു.​എ.​ഇ​യു​ടെ പാ​സ്‌​പോ​ർ​ട്ട് ഇ​ന്ന് ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​മാ​ണ്. ലോ​ക​ത്ത് ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ രാ​ജ്യ​വും യു.​എ.​ഇ ആ​ണ്. സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ മൊ​ത്ത​ത്തി​ലു​ള്ള സ്ഥി​ര​ത സൂ​ചി​ക​യി​ലും ലോ​ക​ത്ത് ഒ​ന്നാ​മ​താ​ണ് ന​മ്മു​ടെ രാ​ജ്യം. അ​ന്താ​രാ​ഷ്​​ട്ര അം​ഗീ​കാ​ര​മു​ള്ള ആ​ശു​പ​ത്രി​ക​ളു​ടെ നി​ര​ക്കി​ലും വ്യ​ക്തി​ക​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ വൈ​ദ്യു​തി ല​ഭ്യ​മാ​ക്കു​ന്ന കാ​ര്യ​ത്തി​ലും ഞ​ങ്ങ​ൾ​ത​ന്നെ​യാ​ണ് ലോ​ക​ത്ത് മു​ന്നി​ൽ. മൊ​ബൈ​ൽ ബ്രോ​ഡ്ബാ​ൻ​ഡ് ല​ഭ്യ​ത​യി​ൽ ലോ​ക​ത്തി​ലെ മ​റ്റു രാ​ജ്യ​ങ്ങ​ളെ​ല്ലാം ന​മു​ക്ക് പി​ന്നി​ലാ​ണ്.

വി​ദേ​ശ നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കു​ന്ന​തി​ലും ബി​സി​ന​സ് എ​ളു​പ്പ​മാ​ക്കു​ന്ന​തി​ലും ഞ​ങ്ങ​ൾ മി​ഡി​ൽ ഈ​സ്​​റ്റി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. 437ല​ധി​കം അ​ന്താ​രാ​ഷ്​​ട്ര സൂ​ച​ക​ങ്ങ​ളി​ൽ ഞ​ങ്ങ​ൾ അ​റ​ബ് മേ​ഖ​ല​യെ ന​യി​ക്കു​ന്നു. കൂ​ടാ​തെ, യു.​എ.​ഇ സ​ർ​ക്കാ​റി​ന് ഈ ​മേ​ഖ​ല​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ​ര​മാ​ധി​കാ​ര റേ​റ്റി​ങ്ങാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

എ​ല്ലാ​വ​ർ​ക്കും സു​ര​ക്ഷി​ത​മാ​ണ് ഇൗ ​രാ​ജ്യം

നീ​തി നി​ല​നി​ൽ​ക്കു​ന്ന, നി​യ​മം മാ​നി​ക്ക​പ്പെ​ടു​ന്ന, മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന രാ​ജ്യ​ത്ത് ആ​രും ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ല. നി​യ​മ​വാ​ഴ്ച​യും നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ കാ​ര്യ​ക്ഷ​മ​ത​യും ക​ണ​ക്കി​ലെ​ടു​ത്താ​ൽ ഞ​ങ്ങ​ൾ അ​റ​ബ് ലോ​ക​ത്തു​ത​ന്നെ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. ഞ​ങ്ങ​ൾ നി​യ​മ​നി​ർ​മാ​ണ​ങ്ങ​ളി​ൽ നി​ര​വ​ധി മാ​റ്റം വ​രു​ത്തി എ​ല്ലാ​വ​ർ​ക്കു​മാ​യി സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ത് ഇ​ന്ന് പ്ര​തി​ഭ​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ൽ ലോ​ക​ത്തെ ആ​ദ്യ​ത്തേ​തും സ്വ​കാ​ര്യ​മേ​ഖ​ല​യു​മാ​യു​ള്ള സ​ർ​ക്കാ​ർ പ​ങ്കാ​ളി​ത്ത​ത്തി​ൽ ആ​ദ്യ​ത്തേ​തും പൊ​തു​മേ​ഖ​ല​യി​ലെ സാ​മ്പ​ത്തി​ക നൈ​പു​ണ്യ​ത്തി​ൽ ഒ​ന്നാ​മ​ത്തേ​തും ന​മ്മു​ടെ രാ​ജ്യ​മാ​ണ്.

ന​മ്മു​ടെ വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യം പ്ര​ത്യേ​കി​ച്ചും ശാ​സ്ത്ര​ത്തി​ലും ഗ​ണി​ത​ശാ​സ്ത്ര​ത്തി​ലും അ​റ​ബ് ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച​താ​ണ്. സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ ഗ​വേ​ഷ​ണ​ത്തി​നും വി​ക​സ​ന​ത്തി​നു​മു​ള്ള ചെ​ല​വ് 2020ൽ ​മാ​ത്രം എ​ട്ട് ബി​ല്യ​ൺ ക​വി​ഞ്ഞു. ക​ഴി​ഞ്ഞ കാ​ല​യ​ള​വി​ൽ ഫെ​ഡ​റ​ൽ സ​ർ​ക്കാ​ർ ഭ​വ​ന നി​ർ​മാ​ണ മേ​ഖ​ല​യി​ലേ​ക്ക് 40 ബി​ല്യ​ൺ ദി​ർ​ഹ​വും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ 140 ബി​ല്യ​ൺ ദി​ർ​ഹ​വും സാ​മൂ​ഹി​ക വി​ക​സ​ന പ​ദ്ധ​തി​ക​ളി​ൽ 94 ബി​ല്യ​ൺ ദി​ർ​ഹ​വും ആ​രോ​ഗ്യ -സാ​മൂ​ഹി​ക സം​ര​ക്ഷ​ണ മേ​ഖ​ല​യി​ൽ 50 ബി​ല്യ​ൺ ദി​ർ​ഹ​വു​മാ​ണ് ചെ​ല​വ​ഴി​ച്ച​ത്. യു.​എ.​ഇ​യി​ലെ ആ​യു​ർ​ദൈ​ർ​ഘ്യം 80 വ​യ​സ്സ് ആ​ണ്.

കൂ​ട്ടാ​യ്മ​യു​ടേ​താ​ണ് ഇൗ ​വി​ജ​യം

ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി ഞാ​ൻ ഫെ​ഡ​റ​ൽ ഗ​വ​ൺ​മെൻറി​ലെ സം​ഘ​ങ്ങ​ൾ​ക്കൊ​പ്പം ചെ​ല​വ​ഴി​ച്ച​ത് എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന എ​െൻറ ഭ​ര​ണ​ത്തി​െൻറ തു​ട​ക്ക​ത്തി​ൽ പ​രാ​ജ​യ​ത്തെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ ചി​ല​രു​ണ്ടെ​ന്ന് ഞാ​ൻ ഓ​ർ​ക്കു​ന്നു. ദു​ബൈ​യി​ലെ എ​െൻറ വി​ജ​യം നി​ല​നി​ർ​ത്താ​നും പു​തി​യ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ അ​പ​ക​ട​പ്പെ​ടു​ത്താ​തി​രി​ക്കാ​നും എ​ന്നെ ഉ​പ​ദേ​ശി​ച്ച​വ​രെ​യും ഞാ​ൻ ഓ​ർ​ക്കു​ന്നു.

എ​െൻറ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം എ​ന്നോ​ട് സം​സാ​രി​ച്ച ഇ​മാ​റാ​ത്തി​ലെ മു​തി​ർ​ന്ന ഒ​രു പ്ര​മു​ഖ​ൻ പ​റ​ഞ്ഞ​ത് ഞാ​ൻ ഓ​ർ​ക്കു​ന്നു; "നി​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന് ഞ​ങ്ങ​ൾ എ​ല്ലാ​വ​രും പ്ര​തീ​ക്ഷി​ച്ചി​രു​ന്നു ... പ​ക്ഷേ ഞ​ങ്ങ​ൾ​ക്കാ​ണ് തെ​റ്റു​പ​റ്റി​യ​ത്."

ഇ​ത് എെൻറ വി​ജ​യ​മ​ല്ല, കൂ​ട്ടാ​യ്മ​യു​ടെ​യും മാ​റ്റ​ത്തി​നു​ള്ള അ​വ​സ​ര​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന ഓ​രോ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും, ഞ​ങ്ങ​ളെ വി​ശ്വ​സി​ച്ച ആ​യി​ര​ക്ക​ണ​ക്കി​ന് ചെ​റു​പ്പ​ക്കാ​രു​ടെ​യും വി​ജ​യ​മാ​ണി​ത്. അ​വ​ർ ഞ​ങ്ങ​ൾ​ക്കാ​യി കാ​ട്ടി​ത്ത​ന്ന വി​ജ​യം -എ​െൻറ ഉ​ത്ത​രം എ​ല്ലാ​യ്‌​പ്പോ​ഴും ഇ​താ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story