14ാമത് ഷാർജ ഏകത നവരാത്രി സംഗീതോത്സവം സെപ്റ്റംബർ 26 മുതൽ
text_fieldsഷെങ്കോട്ട എസ്.കെ.എസ് ഹരിഹര സുബ്രഹ്മണ്യ അയ്യർ
ഷാർജ: 14ാമത് ഷാർജ ഏകത നവരാത്രി സംഗീതോത്സവം സെപ്റ്റംബർ 26,27,28 തീയതികളിൽ ഷാർജ ലുലു സെൻട്രൽ മാൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ദിവസവും രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചര വരെയാണ് പരിപാടികൾ അരങ്ങേറുക. മുന്നൂറിലേറെ സംഗീത കച്ചേരികൾ മൂന്ന് ദിവസങ്ങളിലായി നടക്കും. അരങ്ങേറ്റം, പ്രതിഭ, വിദ്വാൻ- വിദുഷി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് കച്ചേരികൾ നടക്കുക. കർണാട്ടിക്, ഹിന്ദുസ്ഥാനി, ഹരികഥ, ലയവിന്യാസം എന്നിങ്ങനെ വിവിധ ശൈലിയിലുള്ള കച്ചേരികളും, ഉപകരണ സംഗീത കച്ചേരികളും സംഗീതോത്സവത്തിന്റെ ഭാഗമായി അരങ്ങേറും.
ഇന്ത്യയിൽ നിന്നും മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള പക്കമേള പ്രതിഭകളാകും കച്ചേരികൾക്ക് അകമ്പടി സേവിക്കുക. ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് അന്താരാഷ്ട്ര യോഗദിനം ഉൾപ്പെടെയുള്ള പരിപാടികളും വിവിധ സാമൂഹ്യ സേവന പദ്ധതികളും ഏകത നടപ്പാക്കി വരുന്നുണ്ട്. വാർത്താസമ്മേളനത്തിൽ ഏകതാ പ്രസിഡണ്ട് ഡോ. സതീഷ് കൃഷ്ണൻ, ജോ. സെക്രട്ടറി വി.കെ പ്രസന്നൻ, കൾച്ചറൽ കൺവീനർ പ്രവീൺകുമാർ, ഫിനാൻസ് അഡ്വൈസർ കൃഷ്ണദാസ്, നവരാത്രി മണ്ഡപം സംഗീതോത്സവം 2025 ജനറൽ കൺവീനർ ബിനോജ് പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

