1400 അനധികൃത വേട്ടയാടൽ ഉപകരണങ്ങൾ പിടിച്ചെടുത്തു
text_fieldsഉദ്യോഗസ്ഥർ വേട്ടയാടൽ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നു
ഷാര്‍ജ: ദേശാടനപ്പക്ഷികള്‍ വിരുന്നുവരുന്നതിന് മുന്നോടിയായി അവയുടെ സുരക്ഷ മുന്‍നിർത്തി ഷാര്‍ജ നടത്തിയ പരിശോധനയില്‍ 1400 അനധികൃത വേട്ടയാടൽ ഉപകരണങ്ങൾ പിടിച്ചെടുത്തു. സമാനമായ ശബ്ദം പുറപ്പെടുവിച്ചാണ് ഉപകരണങ്ങള്‍ പക്ഷികളെ ആകര്‍ഷിക്കുന്നത്. വന്‍തോതില്‍ പക്ഷികളെ വേട്ടയാടാന്‍ ഈ രീതി ഉപയോഗിക്കുന്നു. ഇത് മുന്നില്‍കണ്ടാണ് വിരുന്നുകാരായ പക്ഷികള്‍ വരുന്നതിന് മുമ്പ് പരിസ്ഥിതി സംരക്ഷണ വിഭാഗം പരിശോധന നടത്തിയത്.
2020ൽ ഇതേ കാലയളവിൽ 1265 ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. ഇതിനേക്കാൾ 195 കൂടുതൽ ഉപകരണങ്ങളാണ് ഇത്തവണ കണ്ടെത്തിയത്. ദേശാടനപ്പക്ഷികളെ വേട്ടയാടുന്നത് ചെറുക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും ഇ.പി.എ.എ നടത്തുന്നു. നിരോധിത പക്ഷി ശബ്ദ ഉപകരണങ്ങൾ കണ്ടെത്തുന്നതിൽ വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെങ്കിലും പ്രശ്ന പരിഹാരത്തിനും നിയമവിരുദ്ധമായ വേട്ടയാടലിനെ ഇല്ലാതാക്കുന്നതിനും ഇൻസ്പെക്ടർമാർ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് ഇ.പി.എ.എ ചെയർപേഴ്സൻ ഹന സൈഫ് അൽ സുവൈദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

