ഇടിച്ചിട്ട് വാഹനം നിർത്താതെ പോയി; 14 കാരൻ അറസ്റ്റിൽ
text_fieldsദുബൈ: കാൽനട യാത്രക്കാരനായ ചൈനീസ് പൗരന് വാഹനമിടിച്ച് പരിക്കേറ്റ സംഭവത്തിൽ 14 കാരൻ അറസ്റ്റിൽ. ഇക്കഴിഞ്ഞ 17ാം തീയതിയാണ് സംഭവം. വൈകിട്ട് നടക്കാനിറങ്ങിയതായിരുന്നു ചൈനക്കാരനായ താമസക്കാരൻ. ഒന്നര മണിക്കൂറിന് ശേഷം വീട്ടിൽ തിരിച്ചെത്തിയ ഇയാൾക്ക് ക്ഷീണവും തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ഭാര്യ കാര്യമന്വേഷിച്ചപ്പോഴാണ് അപകടം പറ്റിയ വിവരം അറിയുന്നത്.
ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ ഒന്നിലധികം സ്ഥലത്ത് ചതവും മുറിവും കണ്ടെത്തിയതോടെ ഇവർ പൊലീസ് പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ 14 കാരന്‍റെ വാഹനമിടിച്ചാണ് പരിക്കേറ്റതെന്ന് കണ്ടെത്തി. സംഭവ ദിവസം പരാതി നൽകുന്നതിന് ചൈനക്കാരൻ വിസമ്മതിച്ചതായി പ്രോസിക്യൂഷന്‍റെ അന്വേഷണത്തിൽ ബോധ്യമായി. കൗമാരക്കാരനായ യുവാവിന്‍റെ പേരിൽ മറ്റ് ക്രിമിനൽ കേസുകളില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. എങ്കിലും നിയമ നടപടികൾ പൂർത്തിയാക്കാനായി പൊലീസിന് കൈമാറിയിരിക്കുകയാണ്. കുട്ടികൾ വാഹനമോടിക്കുന്നതിൽ രക്ഷിതാക്കൾ ശ്രദ്ധപുലർത്തണമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

