Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ​ഹാ​യ...

സ​ഹാ​യ വ​സ്തു​ക്ക​ളു​മാ​യി 14 ട്ര​ക്കു​ക​ൾ ഗ​സ്സ മു​ന​മ്പി​ലെ​ത്തി

text_fields
bookmark_border
ഈ​ജി​പ്തി​ലെ റ​ഫ അ​തി​ർ​ത്തി ഗ​സ്സ മു​ന​മ്പി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന യു.​എ.​ഇ​യി​ൽ​നി​ന്നു​ള്ള ​ട്ര​ക്കു​ക​ൾ
cancel
camera_alt

ഈ​ജി​പ്തി​ലെ റ​ഫ അ​തി​ർ​ത്തി ഗ​സ്സ മു​ന​മ്പി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന യു.​എ.​ഇ​യി​ൽ​നി​ന്നു​ള്ള ​ട്ര​ക്കു​ക​ൾ

ദു​ബൈ: ഇ​സ്രാ​യേ​ൽ യു​ദ്ധ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഫ​ല​സ്തീ​നി​ക​ൾ​ക്കാ​യി യു.​എ.​ഇ ന​ൽ​കി​യ സ​ഹാ​യ​വ​സ്തു​ക്ക​ളു​മാ​യി 14 ട്ര​ക്കു​ക​ൾ ഗ​സ്സ മു​ന​മ്പി​ലേ​ക്ക് പ്ര​വേ​ശി​ച്ചു. ഈ​ജി​പ്തി​ലെ റ​ഫ അ​തി​ർ​ത്തി വ​ഴി​യാ​ണ്​ ട്ര​ക്കു​ക​ൾ ഗ​സ്സ മു​ന​മ്പി​ലെ​ത്തി​യ​ത്​. ഫ​ല​സ്തീ​നി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ പ്ര​ഖ്യാ​പി​ച്ച മാ​നു​ഷി​ക സ​ഹാ​യ സം​രം​ഭ​മാ​യ ‘ഗാ​ല​ന്‍റ്​ നൈ​റ്റ്​ 3 അ​ധി​കൃ​ത​രാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ടെ​ന്‍റു​ക​ൾ, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ 300 ട​ൺ വ​സ്തു​ക്ക​ളാ​ണ്​ 14 ട്ര​ക്കു​ക​ളി​ലാ​യു​ള്ള​ത്. ഫെ​ബ്രു​വ​രി 18 വ​രെ 15,755 ട​ൺ സ​ഹാ​യ​വ​സ്തു​ക്ക​ൾ യു.​എ.​ഇ ഫ​ല​സ്തീ​ന്​ കൈ​മാ​റി. 163 കാ​ർ​ഗോ വി​മാ​ന​ങ്ങ​ൾ, ര​ണ്ട്​ ച​ര​ക്ക്​ ക​പ്പ​ലു​ക​ൾ, 476 ട്ര​ക്കു​ക​ൾ എ​ന്നി​വ​യി​ലാ​ണ്​ സ​ഹാ​യ വ​സ്തു​ക്ക​ൾ എ​ത്തി​ച്ച​ത്.

കൂ​ടാ​തെ ഗ​സ്സ മു​ന​മ്പി​ൽ നി​ർ​മി​ച്ച ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ല​ഭി​ച്ച ഫ​ല​സ്തീ​നി​ക​ളു​ടെ എ​ണ്ണം 5,123 ആ​യി. ഫ​ല​സ്തീ​നി​ക​ൾ​ക്ക്​ കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​നാ​യി പ്ര​തി​ദി​നം 1.2 ദ​ശ​ല​ക്ഷം ഗാ​ല​ൻ സം​ഭ​ര​ണ ശേ​ഷി​യു​ള്ള ആ​റ്​ ഉ​പ്പു​ജ​ല ശു​ദ്ധീ​ക​ര​ണ കേ​ന്ദ്ര​വും യു.​എ.​ഇ നി​ർ​മി​ച്ചി​രു​ന്നു. അ​ഞ്ച്​ ഓ​ട്ടോ​മാ​റ്റി​ക്​ ബേ​ക്ക​റി​ക​ളും ഈ​ജി​പ്ഷ്യ​ൻ ന​ഗ​ര​മാ​യ അ​ൽ ആ​രി​ഷി​ലേ​ക്ക്​ ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGaza StripRelief Goods
News Summary - 14 trucks with relief goods arrive in Gaza Strip
Next Story