13ാമത് വാർഷിക ഫിനാൻഷ്യൽ ക്രൈം സമ്മിറ്റ് സംഘടിപ്പിച്ചു
text_fields13ാമത് വാർഷിക ഫിനാൻഷ്യൽ ക്രൈം സമ്മിറ്റിന്റെ ഭാഗമായി നടന്ന പാനൽ ചർച്ച
ദുബൈ: യു.എ.ഇ ധനകാര്യ മേഖലയിലെ പ്രധാന സംഘടനയായ ഫോറിൻ എക്സ്ചേഞ്ച് ആൻഡ് റമിറ്റൻസ് ഗ്രൂപ് (എഫ്.ഇ.ആർ.ജി) 13ാമത് വാർഷിക ഫിനാൻഷ്യൽ ക്രൈം സമ്മിറ്റ് ദുബൈയിൽ സംഘടിപ്പിച്ചു. എഫ്.ഇ.ആർ.ജി ചെയർമാൻ ഉസാമ അൽറഹ്മ ഉദ്ഘാടനം നിർവഹിച്ചു. എഫ്.ഇ.ആർ.ജി നയങ്ങളും പ്രായോഗികതയും തമ്മിലുള്ള പാലമാണെന്നും ആഗോള സാമ്പത്തിക കുറ്റകൃത്യങ്ങൾ കൂടുതൽ സങ്കീർണമാകുന്ന സാഹചര്യത്തിൽ, ശക്തവും നവീനതയോടും ചേർന്ന വ്യവസ്ഥകൾ സ്ഥാപിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇ ബാങ്ക് ഫെഡറേഷൻ ഡയറക്ടർ ജനറൽ ജമാൽ സാലിഹ് മുഖ്യ പ്രഭാഷണം നടത്തി.
മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത പാനൽ ചർച്ചയും നടന്നു. ജി.ആർ.സി (ഗവേണൻസ്, റിസ്ക്, കംപ്ലയൻസ്) ഘടനകളുടെ ഡിജിറ്റൽ ലോകത്തെ പ്രാധാന്യവും ഭാവിയിലെ ധനകാര്യ സേവന സാങ്കേതികവിദ്യയും അതിന്റെ അനുസരണ ചട്ടങ്ങളും പ്രധാന ചർച്ച വിഷയങ്ങളായിരുന്നു. യു.എ.ഇ സെൻട്രൽ ബാങ്ക് എ.എം.എൽ/സി.എഫ്.ടി മേൽനോട്ടം, ദേശീയ അപകട സാധ്യതാ വിലയിരുത്തൽ 2024 എന്നിവയെക്കുറിച്ചും പ്രത്യേക അവതരണം നടന്നു.എഫ്.ഇ.ആർ.ജിയുടെ പുതിയ നേതൃത്വം സംഘടനയുടെ ഭാവിപദ്ധതികൾ വേദിയിൽ പങ്കുവെച്ചു. ശക്തമായ പൊതു-സ്വകാര്യ പങ്കാളിത്തം വഴി ഭാവിയിലെ വെല്ലുവിളികളെ നേരിടാനുള്ള ആഹ്വാനത്തോടെ പരിപാടി അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

