Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ 13 അംഗ...

ദുബൈയിൽ 13 അംഗ ഭിക്ഷാടക സംഘം പിടിയിൽ

text_fields
bookmark_border
ദുബൈയിൽ 13 അംഗ ഭിക്ഷാടക സംഘം പിടിയിൽ
cancel

ദുബൈ: റമദാനിൽ ഭിക്ഷാടനെത്തിരെ ദുബൈ പൊലീസ്​ നടത്തുന്ന നടപടികൾ ശക്​തമായി തുടരുന്നു. കഴിഞ്ഞ ദിവസം ദുബൈയിൽ 13 അംഗ ഭിക്ഷാടന സംഘത്തെ പൊലീസ്​ പിടികൂടി. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്​ പിടിയിലായത്​. ഇവരുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്​ വിദേശത്ത്​ നിന്നുള്ള സംഘത്തലവനാണെന്ന്​ പൊലീസ്​ കണ്ടെത്തി. ജനങ്ങളെ ചൂഷണം ചെയ്യുന്നതിനായി വിത്യസ്ത രീതികളാണ്​ സംഘം പ്രയോഗിച്ചിരുന്നത്​. സംഘർഷ സാഹചര്യത്തിൽ രാജ്യത്ത്​ കുടുങ്ങിപ്പോയതാണെന്ന രീതിയിലാണ്​ ചിലർ സഹായം അഭ്യർഥിക്കുന്നത്​. റമദാനിൽ പള്ളികളുടെ പരിസരം, പ്രധാന തെരുവുകൾ, ആശുപത്രി പരിസരം തുടങ്ങിയ ഇടങ്ങ​ൾ കേന്ദ്രീകരിച്ചാണ്​ ഭിക്ഷാടകർ പ്രവർത്തിക്കുന്നത്​.

ഇത്തരക്കാരുടെ വഞ്ചനയിൽ കുടുങ്ങി ഭിക്ഷ നൽകരുതെന്ന്​ ​ബ്രിഗേഡിയർ അലി സലിം അൽ ശംസി മുന്നറിയിപ്പു നൽകി. ‘യാചന രഹിതമായ, ബോധമുള്ള ഒരു സമൂഹം’ എന്ന ശീർഷകത്തിൽ ഭിക്ഷാടനത്തിരെ നടത്തുന്ന വാർഷിക ക്യാമ്പയ്​നിന്‍റെ ഭാഗമായാണ്​ എമിറേറ്റിലുടനീളം കർശന പരിശോധന തുടരുന്നത്​. റമാൻ അവസാനിക്കും വരെ പരിശോധന തുടരുമെന്നും അദ്ദേഹം വ്യക്​തമാക്കി. പ്രാദേശിക പൊലീസ്​ സ്​റ്റേഷനുകൾ, ജനറൽ ഡയറക്ടറേറ്റ്​ ഓഫ്​ റസിഡൻസി ആൻഡ്​ ഫോറിനേഴ്​സ്​ അഫേഴ്​സ്​, ഇസ്​ലാമിക്​ അഫേഴ്​സ്​ ആൻഡ്​ ചാരിറ്റബ്​ൾ ആക്ടിവിറ്റീസ്​ ഡിപാർട്ട്​മെന്‍റ്​ (ഔഖാഫ്​) തുടങ്ങിയവരുമായി സഹകരിച്ച്​ നടത്തുന്ന പരിശോധനയിലൂടെ ഭിക്ഷാടനം വലിയ രീതിയിൽ കുറക്കാൻ സഹായിക്കുന്നുണ്ടെന്നാണ്​ വിലയിരുത്തൽ. എമിറേറ്റിന്‍റെ പരിഷ്കൃത മുഖം വികൃതമാക്കുന്ന ഭിക്ഷാടനത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്​ പൊലീസ്​ മുന്നറിയിപ്പ്​ നൽകി. ദാനങ്ങളും സംഭാവനകളും ഔദ്യോഗിക മാർഗങ്ങളിലൂടെയും അംഗീകൃത സംഘടനകളിലൂടെയും മാത്രം നൽകണമെന്ന്​ അധികൃതർ അഭ്യർഥിച്ചു. സംശയകരമായ രീതിയിൽ പണം പിരിക്കുന്നവരെ ശ്രദ്ധയിൽപ്പെട്ടാൽ 901 എന്ന ടോൾ ഫ്രീ നമ്പറിലോ ദുബൈ പൊലീസ്​ സ്മാർട്ട്​ ആപ്ലിക്കേഷനിലെ ‘ദുബൈ ഐ’ സർവിസിലോ റിപോർട്ട്​ ചെയ്യാം.

photo: Beggers

cap: ദുബൈ പൊലീസ്​ പിടികൂടിയ ഭിക്ഷാടകർ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubaibeggarmemberarrested
News Summary - 13-member beggar gang arrested in Dubai
Next Story