Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right12 പു​തി​യ ബീ​ച്ച്,...

12 പു​തി​യ ബീ​ച്ച്, ഹ​രി​ത വ​നം; ദു​ബൈ​യു​ടെ മു​ഖം മാ​റും

text_fields
bookmark_border
12 പു​തി​യ ബീ​ച്ച്, ഹ​രി​ത വ​നം; ദു​ബൈ​യു​ടെ മു​ഖം മാ​റും
cancel
camera_alt

നഗരവികസന പദ്ധതി ശൈഖ്​ മുഹമ്മദ്​ വിലയിരുത്തുന്നു

ദുബൈ: നഗര സൗന്ദര്യ വികസനത്തി​െൻറ ലോകോത്തര മാതൃകയായ ദുബൈ കോവിഡ്​ കാലത്തും ലോകത്തെ ഞെട്ടിക്കുന്ന വികസനവുമായി മുന്നോട്ട്​.

ഒരു ഡസൻ ബീച്ചുകളുടെ നിർമാണം ഉൾപ്പെടെ 200 കോടി ദിർഹമി​െൻറ നഗരവികസന പദ്ധതികൾ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പ്രഖ്യാപിച്ചു. സൈക്ലിങ്​ പാതകൾ, നീന്തൽ സ്ഥലങ്ങൾ, റണ്ണിങ്​ ട്രാക്കുകൾ എന്നിവ ഉൾപ്പെടുന്നതാണ്​ പദ്ധതി. നഗരവികസനത്തിനൊപ്പം പ്രകൃതി സംരക്ഷണംകൂടി ലക്ഷ്യമിട്ട്​ ഹരിതവനങ്ങളും ​പൂന്തോട്ടങ്ങളും നിർമിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ട്വിറ്ററിലൂടെയാണ്​ ശൈഖ്​ മുഹമ്മദ്​ പദ്ധതി പ്രഖ്യാപിച്ചത്​.

12 കിലോമീറ്റർ ബീച്ച്​

മംസാർ ബീച്ചിൽനിന്ന്​ ഉമ്മു സുഖീം -2 വരെ 12 കിലോമീറ്റർ നീളത്തിലാണ്​ ബീച്ച്​ വികസനം വരുന്നത്​. 10​ ലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്നതായിരിക്കും ഇത്. ഇതിനുമാത്രം 500 ദശലക്ഷം ദിർഹം ചെലവ്​ പ്രതീക്ഷിക്കുന്നു. മൂന്നു ഘട്ടമായി പദ്ധതി പൂർത്തിയാക്കും. ആദ്യ ഘട്ടത്തിൽ അൽ മംസാർ ക്രീക്ക്​ ബീച്ചിൽനിന്ന്​ അൽ മംസാർ കോർണിഷ്​ വരെയുള്ള 4250 മീറ്ററിലേക്ക്​ ബീച്ച്​ വ്യാപിപ്പിക്കും. രണ്ടാം ഘട്ടത്തിൽ ജുമൈറ ബീച്ചിൽനിന്ന്​ അൽ ഷൊരൂഖിലേക്ക്​ 2150 മീറ്റർ വികസിപ്പിക്കും. അവസാന ഘട്ടത്തിൽ ഉമ്മു സുഖീം ഒന്നിനും രണ്ടിനുമിടയിൽ 6015 മീറ്റർ ബീച്ച്​ വികസനമുണ്ടാകും. കടൽത്തീരങ്ങളെ നീന്തൽ പ്രദേശങ്ങളായി നവീകരിക്കുന്നതാണ്​ വികസനത്തിലെ മുഖ്യഭാഗം. ജോഗിങ്​, സൈക്ലിങ് എന്നിവക്കായി​ ട്രാക്ക്​ സ്ഥാപിക്കും. നഗരത്തിലെ താമസക്കാർക്കിടയിൽ ശാരീരികക്ഷമത കാത്തുസൂക്ഷിക്കേണ്ടതി​െൻറ പ്രാധാന്യം ഉണർത്താനാണ്​ ട്രാക്കുകൾ സ്ഥാപിക്കുന്നത്​.

റാസൽഖോർ വന്യജീവി സ​ങ്കേത വികസനം

100 ദശലക്ഷം ദിർഹമി​െൻറ വികസനമാണ്​ ​റാസൽഖോർ വന്യജീവി സ​ങ്കേതത്തിൽ ലക്ഷ്യമിടുന്നത്​.സ​ങ്കേതത്തി​െൻറ പരിസ്ഥിതി സന്തുലിതാവസ്ഥയും ജൈവവൈവിധ്യവും കാത്തുസൂക്ഷിച്ചായിരിക്കും നവീകരണം. ഇവിടെയുള്ള 100 ഏക്കറിൽ കണ്ടൽക്കാടുകൾ വെച്ചുപിടിപ്പിക്കും. സന്ദർശകർക്ക്​ കാഴ്​ചയൊരുക്കുന്ന തരത്തിലുള്ള പദ്ധതികളും ഇതി​െൻറ ഭാഗമായി പൂർത്തിയാക്കും

അടുത്ത വർഷം തുടങ്ങുന്ന നഗരവികസന പദ്ധതികൾ നാല്​ വർഷത്തിനുള്ളിൽ പൂർത്തിയാകുന്നതോടെ എമിറേറ്റിൽ എട്ട്​ ദശലക്ഷം ചതു​രശ്ര മീറ്റർ ഹരിത ​പ്രദേശങ്ങൾകൂടി കൂട്ടിച്ചേർക്കപ്പെടും.ശൈഖ്​ മുഹമ്മദ്​ പദ്ധതി വിലയിരുത്തി.ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ സർക്കാർ അതിശ്രദ്ധാലുക്കളാണെന്നും ദുബൈയുടെ വികസനം തുടർന്നുകൊണ്ടേയിരിക്കുമെന്നും ശൈഖ്​ മുഹമ്മദ്​ പറഞ്ഞു.നിലവിൽ 425 കിലോമീറ്റർ സൈക്ലിങ്​ ട്രാക്കാണ്​ ദുബൈ നഗരത്തിലുള്ളത്​.ഇത്​ 88 കിലോമീറ്റർകൂടി വികസിപ്പിക്കാൻ കഴിഞ്ഞ ദിവസം പദ്ധതി തയാറാക്കിയിരുന്നു. ഇതിനു​ പിന്നാലെയാണ്​ ബീച്ച്​ പദ്ധതികൾക്കൊപ്പം സൈക്കിൾ ട്രാക്കുകൾ നിർമിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai newsDevelopment Plan
Next Story