Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനിർമാണത്തൊഴിലാളിക്ക്​...

നിർമാണത്തൊഴിലാളിക്ക്​ 12 ലക്ഷം ദിർഹം നഷ്ടപരിഹാരം

text_fields
bookmark_border
നിർമാണത്തൊഴിലാളിക്ക്​ 12 ലക്ഷം ദിർഹം നഷ്ടപരിഹാരം
cancel

ദു​ബൈ: ജോ​ലി​സ്ഥ​ല​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​ക്ക്​ 12 ല​ക്ഷം ദി​ർ​ഹം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി. വെ​യ​ർ​ഹൗ​സി​ന്‍റെ മു​ക​ളി​ൽ​നി​ന്ന്​ വീ​ണ്​ പ​രി​ക്കേ​റ്റ ഏ​ഷ്യ​ൻ സ്വ​ദേ​ശി​ക്കാ​ണ്​ സി​വി​ൽ കോ​ട​തി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി​ച്ച​ത്.

ഒ​രു​മാ​സ​ത്തോ​ളം ആ​ശു​പ​ത്രി​യി​ൽ കി​ട​ന്ന ഇ​ദ്ദേ​ഹം 50 ല​ക്ഷം ദി​ർ​ഹം ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ക​മ്പ​നി​ക്കെ​തി​രെ കേ​സ്​ കൊ​ടു​ത്ത​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്​ മു​ൻ​നി​ർ​ത്തി​യാ​യി​രു​ന്നു ഈ ​ആ​വ​ശ്യം. ത​ല​യോ​ട്ടി​ക്കും ത​ല​ച്ചോ​റി​നും 40 ശ​ത​മാ​നം വൈ​ക​ല്യം ബാ​ധി​ച്ചു. പ​ക്ഷാ​ഘാ​തം ബാ​ധി​ച്ച​തി​നാ​ൽ മു​ഖം കോ​ടി​യ അ​വ​സ്ഥ​യി​ലാ​ണ്. ഇ​ട​തു​ക​ണ്ണ്​ അ​ട​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ഈ ​ക​ണ്ണി​ന്‍റെ കാ​ഴ്ച 50 ശ​ത​മാ​നം ന​ഷ്ട​പ്പെ​ട്ടു. ഇ​ട​തു​ചെ​വി​യു​ടെ കേ​ൾ​വി​യും ന​ഷ്ട​പ്പെ​ട്ടു. രു​ചി​യോ മ​ണ​മോ ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. മൂ​ക്കി​ന്​ ഉ​ൾ​പ്പെ​ടെ ഒ​ടി​വു​ക​ളു​ണ്ടെ​ന്നും മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ സു​ര​ക്ഷ സം​വി​ധാ​നം ഒ​രു​ക്കാ​ത്ത​താ​ണ്​ അ​പ​ക​ട​ത്തി​ന്​ കാ​ര​ണ​മെ​ന്ന്​ കോ​ട​തി വി​ല​യി​രു​ത്തി. ഇ​ക്കാ​ര​ണ​ത്തി​ൽ മു​മ്പ്​ ശി​ക്ഷി​ക്ക​പ്പെ​ട്ട സ്ഥാ​പ​ന​മാ​ണി​ത്. അ​തേ​സ​മ​യം, കൂ​ടു​ത​ൽ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട്​ തൊ​ഴി​ലാ​ളി​യും വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ക​മ്പ​നി​യും മേ​ൽ​കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ര​ണ്ട്​ കൂ​ട്ട​രു​ടെ​യും ആ​വ​ശ്യ​ങ്ങ​ൾ കോ​ട​തി ത​ള്ളി

Show Full Article
TAGS:construction worker12 lakh dirham compensation
News Summary - 12 lakh dirham compensation for the construction worker
Next Story