Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവ്യാജ സ്വർണ തട്ടിപ്പ്:...

വ്യാജ സ്വർണ തട്ടിപ്പ്: ഷാർജയിൽ 12 പേർ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

ഷാ​ർ​ജ​യി​ൽ വ്യാ​ജ സ്വ​ർ​ണ ത​ട്ടി​പ്പ്​ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ

ഷാ​ർ​ജ: വ്യാ​ജ സ്വ​ർ​ണം വി​ൽ​ക്കു​ക​യും വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്ത കേ​സി​ൽ 12 ഏ​ഷ്യ​ൻ വം​ശ​ജ​ര​ട​ങ്ങു​ന്ന സം​ഘ​ത്തെ ഷാ​ർ​ജ പൊ​ലീ​സ്​ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്‍റ് പി​ടി​കൂ​ടി.

ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​താ​യി നാ​ട്ടു​കാ​രി​ൽ​നി​ന്ന് ഒ​ന്നി​ല​ധി​കം പ​രാ​തി​ക​ൾ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

അ​ജ്ഞാ​ത​രാ​യ ഏ​ഷ്യ​ക്കാ​ർ വ്യാ​ജ സ്വ​ർ​ണം ന​ൽ​കി താ​മ​സ​ക്കാ​രെ ക​ബ​ളി​പ്പി​ക്കു​ന്ന​താ​യി നി​ര​വ​ധി പ​രാ​തി​ക​ൾ അ​ധി​കൃ​ത​ർ​ക്ക് ല​ഭി​ച്ച​താ​യി ഷാ​ർ​ജ പൊ​ലീ​സി​ലെ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് വ​കു​പ്പ് ഡ​യ​റ​ക്ട​ർ കേ​ണ​ൽ ഒ​മ​ർ അ​ഹ​മ്മ​ദ് അ​ബു അ​ൽ-​സൗ​ദ് പ​റ​ഞ്ഞു.

ക്രി​മി​ന​ലു​ക​ളെ നി​രീ​ക്ഷി​ച്ച് അ​വ​രു​ടെ രീ​തി പി​ന്തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യ​ത്. വ്യാ​ജ സ്വ​ർ​ണ വി​ത​ര​ണം, ഇ​ര​ക​ളെ നി​രീ​ക്ഷി​ക്ക​ൽ, വി​ല​പേ​ശ​ൽ തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്ത​താ​യി പ്ര​തി​ക​ൾ സ​മ്മ​തി​ച്ചു. കു​റ​ഞ്ഞ നി​ര​ക്കി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ൾ വാ​ഗ്ദാ​നം ചെ​യ്താ​ണ് ത​ട്ടി​പ്പി​ന്‍റെ തു​ട​ക്കം.

മാ​ർ​ക്ക​റ്റു​ക​ളി​ൽ ഷോ​പ്പ​ർ​മാ​രു​മാ​യി ഇ​ട​പ​ഴ​കി ഒ​റി​ജി​ന​ൽ സ്വ​ർ​ണം അ​വ​രെ കാ​ണി​ക്കും. ഇ​ര​ക​ൾ​ക്ക് സ്വ​ർ​ണം ബോ​ധ്യ​പ്പെ​ട്ടാ​ൽ കു​റ​ഞ്ഞ വി​ല​ക്ക് വി​ൽ​ക്കാ​ൻ അ​വ​ർ ക​രാ​ർ ത​യാ​റാ​ക്കും. പ​ക്ഷെ, വി​ത​ര​ണം ചെ​യ്യു​ന്ന​ത് വ്യാ​ജ സ്വ​ർ​ണ​മാ​യി​രി​ക്കും.

സ്വ​ർ​ണം പൂ​ശി​യ ലോ​ഹ​ക്ക​ഷ​ണ​ങ്ങ​ൾ രാ​ജ്യ​ത്തി​ന് പു​റ​ത്തു​നി​ന്ന്​ എ​ത്തി​ക്കാ​നും ശ്ര​മം ന​ട​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - 12 arrested in Sharjah
Next Story