റാസല്‍ഖൈമയില്‍ പിടിച്ചെടുത്തത് 1125 കിലോ മയക്കുമരുന്ന്
text_fieldsഅറസ്റ്റിലായ സംഘം
റാസല്‍ഖൈമ: 2020ല്‍ റാക് പൊലീസ് മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡ് പിടിച്ചെടുത്തത് 1125 കിലോഗ്രാം മയക്കുമരുന്ന്. ഇത് വിപണിയില്‍ 25 ദശലക്ഷം ദിര്‍ഹം വിലമതിക്കുമെന്ന് റാക് പൊലീസ് ഡ്രഗ് കണ്ട്രോള് വകുപ്പ് ഡയറക്ടര്‍ കേണല്‍ ഇബ്രാഹീം ജാസിം അല്‍ തനൈജി പറഞ്ഞു. കോവിഡ് സൃഷ്ടിച്ച അസാധാരണ സാഹചര്യങ്ങള്‍ക്കിടെയും സമൂഹത്തെ വിപത്തിലേക്ക് തള്ളിവിടാന്‍ ശ്രമിച്ചവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ മയക്കുമരുന്ന് വിരുദ്ധ സ്ക്വാഡിന് കഴിഞ്ഞത് നേട്ടമാണ്. വിവിധ മന്ത്രാലയങ്ങളും ഇതര എമിറേറ്റുകളിലെ പൊലീസ് വകുപ്പിെൻറ സഹകരണവും മയക്കുമരുന്ന് വ്യാപന പ്രവൃത്തികളിലേര്‍പ്പെട്ടവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സഹായിച്ചതായും ഇബ്രാഹീം തുടര്‍ന്നു.
ഒരു സംഘത്തില്‍ നിന്ന് 763 കിലോ ഗ്രാം ഓപിയം പിടിച്ചെടുത്തതാണ് കഴിഞ്ഞ വര്‍ഷത്തെ വലിയ മയക്കുമരുന്ന് വേട്ട. 125 കിലോഗ്രാം ലഹരിവസ്തുക്കളുമായി മറ്റൊരു സംഘവും പൊലീസ് വലയില്‍ വീണിരുന്നു. രാജ്യത്തിെൻറയും സമൂഹത്തിെൻറയും സുരക്ഷക്ക് മയക്കുമരുന്ന് മാഫിയകളെ തകര്‍ക്കേണ്ടത് ആവശ്യമാണ്. കുട്ടികളുടെ കൂട്ടുകെട്ടുകളെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് വ്യക്തമായ ധാരണയുണ്ടാകണം. വിദ്യാര്‍ഥികളില്‍ ധാര്‍മിക ശിക്ഷണം നല്കുന്ന വിഷയത്തില്‍ വീഴ്ച അരുത്. സംശയകരമായ സാഹചര്യങ്ങളില്‍ കാണുന്നവരെക്കുറിച്ചുള്ള വിവരം അധികൃതരെ അറിയിക്കണം. മയക്കുമരുന്ന് വിരുദ്ധ സേനയുടെ പ്രവര്‍ത്തനങ്ങള്‍ വിജയത്തിലെത്തണമെങ്കില്‍ സമൂഹത്തിെൻറ പിന്തുണ നിര്‍ബന്ധമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

