ഐ.സി.എഫിൽ 111ാമത് പഠനകേന്ദ്രത്തിന് തുടക്കം
text_fieldsഐ.സി.എഫിൽ പുതുതായി ആരംഭിക്കുന്ന മലയാളം മിഷൻ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം പ്രസിഡന്റ് ഹമീദ് പരപ്പ ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: മലയാളം മിഷൻ അബൂദബി ചാപ്റ്ററിനു കീഴിൽ ആരംഭിക്കുന്ന 111ാമത് പഠനകേന്ദ്രത്തിനു തുടക്കം. ഇന്ത്യൻ കൾചറൽ ഫൗണ്ടേഷനു (ഐ.സി.എഫ്) കീഴിലെ നാലാമത്തെ പഠനകേന്ദ്രമാണിത്.
കണിക്കൊന്ന പാഠ്യപദ്ധതിയായിരിക്കും പുതിയ പഠനകേന്ദ്രത്തിൽ പഠിപ്പിക്കുക. സൂര്യകാന്തി, ആമ്പൽ ക്ലാസുകൾ ഇവിടെ നടന്നുവരുന്നു.
പുതിയ പഠനകേന്ദ്രത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഐ.സി.എഫ് സെക്രട്ടറി ഹമീദ് പരപ്പ ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ഐ.സി.എഫ് കോഓഡിനേറ്റർ നാസർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
പുതിയ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം മലയാളം മിഷൻ അബൂദബി ചാപ്റ്റർ പ്രസിഡന്റ് സഫറുല്ല പാലപ്പെട്ടി നിർവഹിച്ചു.
മേഖല കോഓഡിനേറ്റർ രമേശ് ദേവരാഗം, ഐ.സി.എഫ് വൈസ് പ്രസിഡന്റ് സിദ്ദീഖ് അൻവരി എന്നിവർ ആശംസ നേർന്നു. അബൂദബി ചാപ്റ്ററിനു കീഴിൽ നിലവിൽ 110 പഠനകേന്ദ്രങ്ങളിലായി രണ്ടായിരത്തി ഇരുനൂറോളം വിദ്യാർഥികൾ 123 അധ്യാപകരുടെ കീഴിൽ സൗജന്യമായി മലയാള ഭാഷയുടെ മാധുര്യം നുകർന്നുവരുന്നു.
ചടങ്ങിൽ മലയാളം മിഷൻ സീനിയർ അധ്യാപകൻ ഇബ്രാഹിം കുട്ടി സ്വാഗതവും സുബൈർ ചെലവൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

