Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയില്‍ ഈ വര്‍ഷം...

യു.എ.ഇയില്‍ ഈ വര്‍ഷം നടത്തിയത് 110 ക്ലൗഡ് സീഡിങ് ദൗത്യങ്ങള്‍

text_fields
bookmark_border
യു.എ.ഇയില്‍ ഈ വര്‍ഷം നടത്തിയത് 110 ക്ലൗഡ് സീഡിങ് ദൗത്യങ്ങള്‍
cancel

അബൂദബി: ഈ വര്‍ഷം ഇതുവരെ രാജ്യത്ത് 110 ക്ലൗഡ് സീഡിങ് ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍.സി.എം.) അറിയിച്ചു. ശാസ്ത്രീയ ഗവേഷണങ്ങളിലൂടെ മഴ വര്‍ധിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വരും ദിവസങ്ങളില്‍ രാജ്യത്ത് കൂടുതല്‍ മഴ ലഭിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു. അനുയോജ്യമായ മേഘം രൂപം കൊള്ളുമ്പോഴെല്ലാം വര്‍ഷം മുഴുവന്‍ ക്ലൗഡ് സീഡിങ് പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്.

തണുപ്പുകാലത്ത് സ്വാഭാവികമായും രാജ്യത്തുടനീളം വ്യാപകമായി മേഘങ്ങള്‍ രൂപപ്പെടും. എന്നാല്‍, വേനല്‍ക്കാലത്ത് പകല്‍ സമയത്തെ ഉയര്‍ന്ന ചൂടും പര്‍വതനിരകളുടെ സാന്നിധ്യവും കാരണം കിഴക്കന്‍, തെക്കന്‍ മേഖലകളിലാണ് ഇത്തരം മേഘങ്ങള്‍ കൂടുതലായി രൂപപ്പെടാറുള്ളത്. അനുയോജ്യമായ സാഹചര്യങ്ങൾ ഉണ്ടാകുമ്പോഴാണ് ഈ പ്രദേശങ്ങളിൽ കൃത്രിമ മഴക്കായുള്ള ശ്രമങ്ങൾ നടത്തുന്നത്. മേഘങ്ങളെ കൃത്രിമമായി ഉണ്ടാക്കുന്നതിന് പകരം, നിലവിലുള്ള മേഘങ്ങളില്‍നിന്ന് മഴ ലഭിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന കാലാവസ്ഥാ വ്യതിയാന സാങ്കേതികവിദ്യയാണ് ക്ലൗഡ് സീഡിങ്.

അതേസമയം, രാജ്യത്തിന്റെ കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ വരും ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ട്. കിഴക്ക് നിന്നുള്ള ന്യൂനമര്‍ദവും അന്തരീക്ഷത്തിന്റെ ഉയര്‍ന്നതട്ടിലെ ന്യൂനമര്‍ദ മേഖലയും കൂടിച്ചേരുന്നതിനാല്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഉച്ചക്കുശേഷം മഴയോട് കൂടിയ മേഘരൂപീകരണത്തിന് സാധ്യതയുണ്ട്. ചൊവ്വാഴ്ച വരെ രാജ്യത്തുടനീളം പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. മണിക്കൂറില്‍ 35 കി.മീ വരെ വേഗതയില്‍ തെക്ക്-കിഴക്കന്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അറബിക്കടലിലും ഒമാന്‍ കടലിലും കടല്‍ ശാന്തമായിരിക്കുമെന്നും എൻ.സി.എം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainy seasongulf madhyamamcloud seedingUAE
News Summary - 110 cloud seeding missions conducted in the UAE this year
Next Story