മഴയിൽ അഭ്യാസപ്രകടനം ഷാർജയിൽ 11 വാഹനങ്ങൾ പിടികൂടി
text_fieldsഷാർജ പൊലീസ് പിടികൂടിയ വാഹനങ്ങൾ
ഷാർജ: കനത്ത മഴയിൽ റോഡിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച 11 വാഹനങ്ങൾ ഷാർജ പൊലീസ് പിടികൂടി. സംഭവസ്ഥലത്ത് നിയമം ലംഘിച്ച് ഒരുമിച്ച് കൂടിയ 84 വാഹനങ്ങളും പിടികൂടിയി. കുറ്റക്കാർക്കെതിരെ 2,000 ദിർഹം പിഴയും ലൈസൻസിൽ 23 ബ്ലാക് പോയിന്റും ചുമത്തും.60 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാകുന്ന തരത്തിൽ അഭ്യാസപ്രകടനം നടത്തിയതിനാണ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തതെന്ന് ഷാർജ പൊലീസിന്റെ ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്മെന്റ് ജനറൽ കമാൻഡൻറ് പറഞ്ഞു. ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്ന് ഷാർജ പൊലീസ് വാഹന ഉടമകളോട് അഭ്യർഥിച്ചു. ഇത്തരം അഭ്യാസപ്രകടനങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊലീസിൽ വിവരമറിയിക്കണമെന്ന് പ്രദേശവാസികളോട് പൊലീസ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

