കമ്പനി കൈയൊഴിഞ്ഞു; 11 കപ്പൽ ജീവനക്കാർ ദുരിതത്തിെൻറ നടുക്കടലിൽ
text_fieldsഷാര്‍ജ: ഏത് നിമിഷവും വെള്ളം കയറി നശിക്കാന്‍ സാധ്യതയുള്ള കപ്പലില്‍ ദുരിതത്തില്‍ കഴിയുകയാണ് മലയാളി അടക്കം 11 പേര്‍. ഭക്ഷണവും വെള്ളവും തീരാറായി. കലങ്ങിയ വെള്ളം ഫില്‍റ്റര്‍ ചെയ്തെടുത്താണ് ഇവര്‍ ഉപയോഗിക്കുന്നത്. പലരും ആരോഗ്യപരമായ കാരണങ്ങളാല്‍ വിഷമിക്കുകയാണ്. മരുന്നോ, വൈദ്യ സഹായമോ ലഭിക്കുന്നില്ല. കപ്പലിെൻറ ദ്രവിച്ച ഭാഗമാണ് ഇവരെ വ്യാകുലപ്പെടുത്തുന്നത്. ഇന്ത്യന്‍ എമ്പസിക്കും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും ഇവര്‍ രേഖാമൂലം പരാതി അയച്ചിരുന്നു. എന്നാല്‍ ഒരു അനുകൂല നീക്കവും ഉണ്ടായിട്ടില്ല എന്ന് കപ്പലിലുള്ളവര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
പലര്‍ക്കും മാസങ്ങളായി ശമ്പളം ലഭിച്ചിട്ട്. ക്യാപ്റ്റന് ശമ്പളം ലഭിച്ചിട്ട് 24 മാസവും ജിജോക്ക് ലഭിച്ചിട്ട് 18 മാസവും കഴിഞ്ഞു. ഷാര്‍ജ ഖാലിദ് തുറമുഖത്ത് നിന്ന് ഏഴ് നോട്ടിക്കല്‍ മൈല്‍ ദൂരത്തിലാണ് ഇപ്പോള്‍ കപ്പലുള്ളത്. പാക്കിസ്ഥാൻ സ്വദേശി സൈദ് ഇസാജ് ഹസ്സെൻറ ഉടമസ്ഥതയിലുള്ള അൽക്കോ ഷിപ്പിങ് എൽഎൽസിയുടെ എം.വി അസാബ് എന്ന കപ്പലിലെ ജീവനക്കാരാണിവർ. ഷാര്‍ജയില്‍ നിന്ന് യൂറോപ്യന്‍ ദ്വീപ് രാജ്യമായ മാള്‍ട്ടയിലേക്ക് പോകാന്‍ തിരിച്ച കപ്പല്‍ കമ്പനി അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഷാര്‍ജയില്‍ നങ്കുരമിട്ടത്. വിവിധ തുറമുഖങ്ങളിൽ നങ്കൂരമിടുന്ന കപ്പലുകൾക്ക് ഇന്ധനമെത്തിക്കുന്ന ജോലിയും ഇവര്‍ ചെയ്യാറുണ്ട്. കപ്പല്‍ ഖാലിദ് തുറമുഖത്തിനടുത്ത് നങ്കുരമിട്ട സമയത്ത് എല്ലാവരുടെ കൈയിലും രേഖകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ കഴിഞ്ഞ ജൂൺ രണ്ടിന് തീരദേശ സുരക്ഷാ സേന എത്തി രേഖകൾ വാങ്ങിക്കൊണ്ടുപോയി. തീരദേശ സുരക്ഷാ സേനയുമായി കപ്പൽ മാനേജ്മെൻറ് ബന്ധപ്പെടണമെന്നായിരുന്നു നിർദേശം. എന്നാൽ, കമ്പനിയിൽ നിന്ന് മറുപടി കിട്ടിയിട്ടില്ല. രേഖകളില്ലാതെ കരയിലേക്കു മടങ്ങാനാകില്ല എന്ന സങ്കടത്തിലാണ് ഇവര്‍. നാട്ടിലുള്ളവരും സങ്കടത്തിലാണ്. വിവിധ തസ്തികകളനുസരിച്ചു 350 മുതൽ 2500 ഡോളർ വരെ ശമ്പളമാണു ജീവനക്കാർക്കു ലഭിച്ചിരുന്നത്. എന്നാല്‍ ശമ്പളം പോയിട്ട് നേരത്തിന് ഭക്ഷണമോ വെള്ളമോ ഇവര്‍ക്ക് ലഭിക്കുന്നില്ല. എങ്ങനെയങ്കിലും നാട്ടില്‍ എത്തിയാല്‍ മതിയെന്ന പ്രാര്‍ഥനയാണ് ഇവര്‍ക്ക്.
കപ്പലിലെ സ്ഥിതിയും നാട്ടിലെത്താനുള്ള മോഹവും വിശദീകരിച്ച് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനു ട്വീറ്റ് ചെയ്തെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നും ജിജോ പറഞ്ഞു. മന്ത്രിയുടെ ഓഫിസ് ജീവനക്കാരനുമായി ഫോണിൽ സംസാരിച്ചപ്പോൾ യു.എ.ഇയിലുള്ള എംബസിയുമായി ബന്ധപ്പെടാൻ നിർദേശിച്ചു. ദുൈബ ഇന്ത്യൻ കോൺസുലേറ്റിന് ഇ–മെയിൽ അയച്ചപ്പോൾ പ്രശ്നം പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്ന മറുപടി ലഭിച്ചെങ്കിലും നീക്കങ്ങൾ ഒന്നുമില്ലെന്ന് ജിജോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
