Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ 11 മരണം; 546...

യു.എ.ഇയിൽ 11 മരണം; 546 പുതിയ രോഗബാധിതർ

text_fields
bookmark_border
യു.എ.ഇയിൽ 11 മരണം; 546 പുതിയ രോഗബാധിതർ
cancel

ദുബൈ: യു.എ.ഇയിൽ ബുധനാഴ്​ച 546 കൊറോണ വൈറസ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തു. അതേസമയം 206 പേർ സുഖം പ്രാപിക്കുകയും ചെയ്​തതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 11 പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണങ്ങളുടെ എണ്ണം 157 ആയി ഉയർന്നു. 

സാമൂഹിക അകലം പാലിക്കുകയും കൂടിച്ചേരലുകൾ ഒഴിവാക്കുകയും വേണമെന്ന കർശന നിർദേശം ലംഘിച്ചതാണ്​ കഴിഞ്ഞ ദിവസം കേസുകൾ വർധിക്കാൻ ഇടയാക്കിയത്​. രണ്ട്​ കുടുംബങ്ങൾ ഇത്തരത്തിൽ ഒത്തുചേർന്നത്​ രണ്ട്​ മാസം പ്രായമുള്ള കുഞ്ഞ്​ ഉൾപ്പെടെ 30 പേർക്ക്​ രോഗബാധയുണ്ടാവാൻ കാരണമായി. 

രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം ഇപ്പോൾ 15,738 ആണ്​. 3359 പേർ സുഖം പ്രാപിക്കുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscovid 19
News Summary - 11 new deaths in uae -gulf news
Next Story