Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right10ാമ​ത് ക​രാ​ട്ടെ...

10ാമ​ത് ക​രാ​ട്ടെ ചാ​മ്പ്യ​ൻ​ഷി​പ് സ​മാ​പി​ച്ചു

text_fields
bookmark_border
Karate Championship
cancel
camera_alt

ഈ​ദു​ൽ അ​ൽ ഇ​ത്തി​ഹാ​ദി​ന്‍റെ ഭാ​ഗ​മാ​യി ദു​ബൈ​യി​ൽ ന​ട​ന്ന ക​രാ​ട്ടെ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​നി​ന്ന്

ദു​ബൈ: 53ാമ​ത് ഈ​ദു​ൽ അ​ൽ ഇ​ത്തി​ഹാ​ദി​ന്‍റെ ഭാ​ഗ​മാ​യി മം​സാ​ർ ഇ​ത്തി​ഹാ​ദ് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ 10ാമ​ത് ക​രാ​ട്ടെ ചാ​മ്പ്യ​ൻ​ഷി​പ് സം​ഘ​ടി​പ്പി​ച്ചു. 35 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 500ലേ​റെ മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത ചാ​മ്പ്യ​ൻ​ഷി​പ് ക​രാ​ട്ടെ കി​ഡ് മാ​ർ​ഷ്യ​ൽ ആ​ർ​ട്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ന​ട​ന്ന​ത്. യു.​എ.​ഇ ക​രാ​ട്ടെ ഫെ​ഡ​റേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ക്യാ​പ്റ്റ​ൻ മു​ഹ​മ്മ​ദ് അ​ബ്ബാ​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ൽ ക്യാ​പ്റ്റ​ൻ ജാ​സിം ഹ​സ​ൻ, യു.​എ.​ഇ ക​രാ​ട്ടെ ഫെ​ഡ​റേ​ഷ​ൻ കോ​ഓ​ഡി​നേ​റ്റ​ർ സി.​വി. ഉ​സ്മാ​ൻ, റെ​ജി തോ​മ​സ്, ഷ​മീം യൂ​സ​ഫ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. രാ​വി​ലെ 10ന്​ ​മ​ത്സ​രാ​ർ​ഥി​ക​ൾ മാ​ർ​ച്ച് പാ​സ്റ്റ്​ ന​ട​ത്തി.

ക്യാ​പ്റ്റ​ൻ ജാ​സിം ഹ​സ​ൻ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ മ​ത്സ​ര​ങ്ങ​ൾ ക​ത്ത, കു​മി​ത്തെ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഒ​രേ​സ​മ​യം നാ​ലു വേ​ദി​ക​ളി​ൽ ന​ട​ന്നു. മ​ത്സ​ര​ത്തി​ൽ അ​ൽ ഖി​സൈ​സ് ടീം ​ഒ​ന്നാം സ്ഥാ​ന​വും സി​ലി​ക്കോ​ൺ, ഷാ​ർ​ജ ക​രാ​ട്ടെ കേ​ന്ദ്ര​ങ്ങ​ൾ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളും നേ​ടി. വി​ജ​യി​ക​ൾ​ക്ക് ദു​ബൈ പൊ​ലീ​സി​ലെ മേ​ജ​ർ ഉ​മ​ർ അ​ൽ മ​ർ​സൂ​ക്കി, ക്യാ​പ്റ്റ​ൻ റാ​ശി​ദ് ഹു​സൈ​ൻ എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News10th Karate Championship
News Summary - 10th Karate Championship concluded
Next Story