Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആക്രമണദൃശ്യങ്ങൾ പകർത്തിയ 109 പേർ കൂടി അറസ്റ്റിൽ

text_fields
bookmark_border
അബൂദബി പൊലീസാണ്​ അറസ്റ്റ്​ ചെയ്തത്​
ആക്രമണദൃശ്യങ്ങൾ പകർത്തിയ 109 പേർ കൂടി അറസ്റ്റിൽ
cancel

അബൂദബി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ വിവിധയിടങ്ങളിലെ ആക്രമണദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതിന് അബൂദബിയിൽ 109 പേർ കൂടി അറസ്റ്റിലായി. പിടിയിലായവരിൽ വിവിധ രാജ്യക്കാരുണ്ടെന്ന് അബൂദബി പൊലീസ് അറിയിച്ചു. തെറ്റായവിവരങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നതിന്‍റെ പേരിലാണ് അറസ്റ്റ്.

ആക്രമണദൃശ്യങ്ങൾ പകർത്തുന്നവർക്ക് കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ പറഞ്ഞു. സമൂഹ മാധ്യങ്ങൾ ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിന്‍റെ ഭാഗമായി അറസ്റ്റിലായവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കും. ഇത്തരം നടപടികൾ സമൂഹത്തിന്‍റെ സുരക്ഷയേയും നിലവിൽ നടന്നുവരുന്ന ശ്രമങ്ങളേയും മോശമായ രീതിയിൽ ബാധിക്കും. വിവരങ്ങൾ കൃത്യമാണോ എന്ന്​ പരിശോധിക്കണമെന്നും ഔദ്യോഗിക സ്രോതസുകളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

അതേസമയം, ഇക്കഴിഞ്ഞ ആഴ്ചയിലും ആക്രമണ ദൃശ്യങ്ങൾ പകർത്തിയ കേസിൽ 45 പേരെ അബൂദബിയിലും 10 പേരെ ദുബൈയിലും അറസ്റ്റ്​ ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 164 ആയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 109 more people arrested for filming attacks
Next Story