‘101 എ റെക്കോഡ്’ സംഗീതപരിപാടി ഞായറാഴ്ച
text_fieldsഉമ്മുൽഖുവൈൻ: ഹാർട്ട് വിന്നേഴ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംഗീത പരമ്പരയായ ഗീത് മാല സീസൺ 3, ഭാഗം 3ന്‍റെ ഭാഗമായി, ‘101 – എ റെക്കോഡ്’ എന്ന സംഗീതപരിപാടി ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതൽ ഇന്ത്യൻ അസോസിയേഷൻ ഉമ്മുൽ ഖുവൈൻ ഓഡിറ്റോറിയത്തിൽ അരങ്ങേറും. വിവിധ ഭാഷകളിലായി 101 ഗായകർ ഒരേ വേദിയിൽ ഗാനങ്ങൾ അവതരിപ്പിക്കും. പരിപാടിയുടെ ചീഫ് പേട്രൺ ഇന്ത്യൻ അസോസിയേഷൻ ഉമ്മുൽഖുവൈൻ പ്രസിഡന്റ് സജാദ് നാട്ടികയാണ്.
പിന്നണി ഗായിക ലേഖ അജയ് പരിപാടിയുടെ ഇവന്റ് അംബാസഡറായി പങ്കെടുക്കും. സംഗീതത്തിന്റെ വൈവിധ്യവും സൗഹൃദവും ഒരുമിപ്പിക്കുന്ന വേദി സമൂഹത്തിന് കലാസമ്മാനമാകുമെന്ന് പരിപാടിയുടെ കൺവീനർ മുഹമ്മദ് മുഹീദീൻ അറിയിച്ചു. സംഗീതരംഗത്തെ ഈ അപൂർവ റെക്കോഡ് നേട്ടത്തിന് സാക്ഷ്യം വഹിക്കാനും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനുമായി എല്ലാ സംഗീതപ്രേമികളെയും കുടുംബസമേതം പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നതായി ഇവന്റ് ഡയറക്ടർ ടി.കെ. ഷിൽജിത് പറഞ്ഞു. വിവരങ്ങൾക്ക്: 050 639 2947.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

