അൽ മനാമ ബിസിനസ് കൺസൾട്ടൻസിയിൽ 100 ശതമാനം മണി ബാക്ക് ഓഫർ
text_fieldsഅൽ മനാമ
അജ്മാൻ: ഈദ് ആഘോഷങ്ങൾ കൂടുതൽ വർണാഭമാക്കാൻ ഉപഭോക്താക്കൾക്കായി ‘100 ശതമാനം മണി ബാക്ക് ഓഫർ’ പ്രഖ്യാപിച്ച് യു.എ.ഇയിലെ പ്രമുഖ സേവന ദാതാക്കളായ അൽ മനാമ ബിസിനസ് കൺസൾട്ടൻസിയും അൽ മനാമ ട്രാവൽസും. ഗവൺമെന്‍റ് സേവനങ്ങൾ മുതൽ വിമാന ടിക്കറ്റുകൾ വരെ നീളുന്ന വിപുലമായ സേവനങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. മെയ് എട്ട് മുതൽ ആഗസ്റ്റ് എട്ടുവരെ ഓഫർ കാലാവധി. അൽ മനാമയുടെ അജ്മാൻ, ലുലു അജ്മാൻ, ദുബൈ ശാഖകളിൽ ഓഫർ ലഭ്യമാണ്. പ്രധാനമായും രണ്ട് വിഭാഗങ്ങളിലായാണ് സമ്മാനങ്ങൾ നൽകുന്നത്:
1. ബിസിനസ് ആൻഡ് ഗവൺമെന്‍റ് സർവീസുകൾ: ഫാമിലി വിസ, അറ്റസ്റ്റേഷൻ, ഇൻഷുറൻസ്, ബിസിനസ് സേവനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഓരോ 100 ഉപഭോക്താവിൽ നിന്നും ഒരാൾക്ക് ലക്കി ഡ്രോയിലൂടെ 100 ശതമാനം ക്യാഷ്ബാക്ക് (1500 ദിർഹം വരെ) ലഭിക്കും.
2. എയർ ടിക്കറ്റ് ആൻഡ് ട്രാവൽ പാക്കേജുകൾ: വിസിറ്റ് വിസ, വിസ ചേഞ്ച്, ടിക്കറ്റിങ്, ഹോളിഡേ പാക്കേജുകൾ എന്നിവയിൽ ഓരോ 200 കസ്റ്റമേഴ്സിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് 1000 ദിർഹം വരെ ഫുൾ റീഫണ്ട് സ്വന്തമാക്കാം.
സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനൊപ്പം നിങ്ങളുടെ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ അൽ മനാമയിലേക്ക് റഫർ ചെയ്യുന്നതിലൂടെ അധിക റിവാർഡ് കൂപ്പണുകൾ നേടാനും സാധിക്കും.
നേരിട്ട് ഓഫീസുകളിൽ എത്തിയോ അല്ലെങ്കിൽ ഓൺലൈൻ വഴിയോ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നവർക്ക് ഈ ലക്കി ഡ്രോയിൽ പങ്കാളികളാകാം. അടുത്ത ഭാഗ്യശാലി ഒരുപക്ഷേ നിങ്ങളാകാം!
വിശദവിവരങ്ങൾക്ക് Toll Free: 800 62 62 62. WhatsApp: +971 54 734 9001. Website: www.almanamabusinessconsultancy.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

