Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ൽ​ഐ​നി​ൽ 100 ബ​സ്​...

അ​ൽ​ഐ​നി​ൽ 100 ബ​സ്​ സ്​​റ്റോ​പ്പു​ക​ൾ നിർമിക്കാൻ അ​ൽ​ഐ​ൻ മു​നി​സി​പ്പാ​ലി​റ്റി

text_fields
bookmark_border
അ​ൽ​ഐ​നി​ൽ 100 ബ​സ്​ സ്​​റ്റോ​പ്പു​ക​ൾ നിർമിക്കാൻ അ​ൽ​ഐ​ൻ മു​നി​സി​പ്പാ​ലി​റ്റി
cancel

അ​ബൂ​ദ​ബി: അ​ൽ​ഐ​ൻ ന​ഗ​ര​ത്തി​ന്‍റെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ 100 ബ​സ്​ സ്​​റ്റോ​പ്പു​ക​ൾ​കൂ​ടി നി​ർ​മി​ക്കു​മെ​ന്ന്​ അ​ൽ​ഐ​ൻ മു​നി​സി​പ്പാ​ലി​റ്റി പ്ര​ഖ്യാ​പി​ച്ചു. ന​ഗ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക​യും ​പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യും സു​ഗ​മ​മാ​യ നീ​ക്ക​വും വ​ർ​ധി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ ബ​സ്​ സ്​​റ്റോ​പ്പു​ക​ളു​ടെ എ​ണ്ണം കൂ​ട്ടു​ന്ന​ത്. ഈ ​വ​ർ​ഷം ര​ണ്ടാം പാ​ദ​ത്തോ​ടെ മു​ഴു​വ​ൻ ബ​സ്​ സ്​​റ്റോ​പ്പു​ക​ളു​ടെ​യും നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു.

താ​മ​സ​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​വും സു​ര​ക്ഷി​ത​വു​മാ​യ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നാ​യാ​ണ്​ പ​ദ്ധ​തി രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ൽ​ഐ​ൻ ന​ഗ​ര വി​ക​സ​നം ആ​ധു​നി​ക​വ​ത്​​ക​രി​ക്കു​ന്ന​തി​നൊ​പ്പം ജ​ന​ങ്ങ​ളു​ടെ പൊ​തു ഗ​താ​ഗ​ത അ​നു​ഭ​വം ​മെ​ച്ച​പ്പെ​ടു​ത്താ​ൻ ബ​സ്​ സ്​​റ്റോ​പ്പു​ക​ൾ സ​ഹാ​യ​ക​മാ​വു​മെ​ന്ന്​ മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsAl Ain Muncipality
News Summary - 100 new bus stops to come up in Al Ain
Next Story