Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ 100 ഇ.വി....

ദുബൈയിൽ 100 ഇ.വി. ചാർജിങ്​ യൂനിറ്റുകൾ കൂടി

text_fields
bookmark_border
ദുബൈയിൽ 100 ഇ.വി. ചാർജിങ്​ യൂനിറ്റുകൾ കൂടി
cancel
Listen to this Article

ദുബൈ: സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ 100 ഇലക്​ട്രിക്​ വാഹന ചാർജിങ്​ യൂനിറ്റുകൾ കൂടി സ്ഥാപിക്കുന്നു. ദുബൈ ഇലക്​ട്രിസിറ്റി ആൻഡ്​ വാട്ടർ അതോറിറ്റി (ദീവ)യും പെയ്​ഡ്​ പാർക്കിങ്​ നിയന്ത്രണ സ്ഥാപനമായ പാർക്കിനും കൈകോർത്താണ്​ പദ്ധതി നടപ്പിലാക്കുക. ഇതു സംബന്ധിച്ച കരാറിൽ ഇരു കൂട്ടരും ഒപ്പുവെച്ചു. താമസ സ്ഥലങ്ങൾ, ഷോപ്പിങ്​ മാളുകൾ, വിനോദ കേന്ദ്രങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലാണ്​ ആദ്യ ഘട്ടം ഇ.വി ചാർജിങ്​ യൂനിറ്റുകൾ സ്ഥാപിക്കുക. ഭാവിയിൽ എമിറേറ്റിലെ മറ്റ്​ ഭാഗങ്ങളിൽ കൂടി പദ്ധതി വ്യാപിപ്പിക്കുമെന്ന്​ ഇരു കമ്പനികളും അറിയിച്ചു.

സ്മാർട്ട്​ ആപ്ലിക്കേഷനിലൂടെ ചാർജിങ്​ സേവനങ്ങളുടെ നിയന്ത്രണം പാർക്കിനായിരിക്കും. ദീവ ഇ.വി ചാർജിങ്​ സ്​റ്റേഷനുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ സുഗമമായ നിയന്ത്രണവും പ്രവർത്തനവും ഉറപ്പുവരുത്തും.

ഈ വർഷം ആഗസ്റ്റ്​ അവസാനം വരെയുള്ള കണക്കനുസരിച്ച്​ എമിറേറ്റിലെ ഇ.വി ഗ്രീൻ ചാർജർ സംരംഭത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നവരുടെ എണ്ണം 19,000 കടന്നതായി ദീവ സി.ഇ.ഒ സഈദ്​ മുഹമ്മദ്​ അൽ തായർ പറഞ്ഞു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ദുബൈയിലുടനീളം 1,500 പബ്ലിക്​ ചാർജിങ്​ പോയിന്‍റുകളാണ്​ ദീവ സ്ഥാപിച്ചിരിക്കുന്നത്​.

അതേസമയം, കഴിഞ്ഞ ദിവസം ‘റോളണ്ട്​ ബർഗർ’ എന്ന സ്ഥാപനം​ ​പുറത്തുവിട്ട പഠനം അനുസരിച്ച്​ യു.എ.ഇ താമസക്കാരിലെ ഇലക്​ട്രിക്​ വാഹനങ്ങൾ വാങ്ങുന്ന 52 ശതമാനം പേരുടെയും പ്രധാന ആകർഷണം കുറഞ്ഞ ചെലവാണെന്ന്​ വെളിപ്പെടുത്തിയിരുന്നു. ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളേക്കാൾ കുറഞ്ഞ ചെലവാണ് ഇ.വികൾക്ക്​ കൂടുതൽ ആവശ്യക്കാരുണ്ടാകാൻ കാരണമെന്നാണ്​ പഠനത്തിൽ​ പറയുന്നത്​. ഇലക്​ട്രിക്​ വാഹനങ്ങളുടെ വിൽപനയുടെ എണ്ണത്തിൽ ഗൾഫ്​ രാജ്യങ്ങളിൽ യു.എ.ഇയാണ്​ മുന്നിൽ​. 2024ൽ മാത്രം രാജ്യത്ത്​ 24,000 ബാറ്ററി, ഹൈബ്രിഡ്​ വാഹനങ്ങൾ വിറ്റുപോയതാണ്​ കണക്ക്​. 11,000​ത്തിലേറെ ഇലക്​ട്രിക്​ വാഹനങ്ങൾ വിറ്റഴിച്ച സൗദി അറേബ്യയാണ്​ രണ്ടാം സ്ഥാനത്ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaigulfnewDubai Electricity and Water AuthorityDivaElectronic Vehicle
News Summary - 100 more EV charging units in Dubai
Next Story