ഗസ്സയിൽനിന്ന് 10 പേരെ യു.എ.ഇ ഫ്ലോട്ടിങ് ആശുപത്രിയിലെത്തിച്ചു
text_fieldsഗസ്സയിൽനിന്ന് രോഗിയെ ഫ്ലോട്ടിങ് ആശുപത്രിയിലെത്തിക്കുന്നു
ദുബൈ: ഗസ്സയിൽനിന്ന് 10 പേരെക്കൂടി അൽ ആരിഷിലെ യു.എ.ഇ ഫ്ലോട്ടിങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ് വിവിധ മെഡിക്കൽ സാഹചര്യങ്ങളിലുള്ളവരും പരിക്കേറ്റവരുമടങ്ങുന്നവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏറ്റവും മികച്ച മെഡിക്കൽ മാനദണ്ഡങ്ങൾ പാലിച്ചാണ് രോഗികൾക്ക് ചികിത്സ നൽകുന്നതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ജനറൽ സർജറി, അടിയന്തര ചികിത്സ, അനസ്തീഷ്യ, നഴ്സിങ് എന്നീ പ്രത്യേക വിഭാഗങ്ങളോടൊപ്പം സമഗ്രമായ ലബോറട്ടറി, റേഡിയോളജി, ഫാർമസി സേവനങ്ങളും ഫ്ലോട്ടിങ് ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.
റഫ അതിർത്തി തുറന്നതിനുശേഷം രോഗി പ്രവേശനം തുടർന്നുകൊണ്ടിരിക്കുകയാണെന്ന് ഫ്ലോട്ടിങ് ആശുപത്രി ഡയറക്ടർ ഡോ. അലി സയീദ് അൽ കഅബി പറഞ്ഞു. ഗസ്സയിൽനിന്നുള്ള കൂടുതൽ രോഗികളെ സ്വീകരിക്കാനും ആവശ്യമായ ചികിത്സ നൽകാനും ആശുപത്രി പൂർണമായി സജ്ജമാണെന്നും ഡോ. അൽ കഅബി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

