Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശൈഖ്​ അഹമ്മദിന്‍റെ ഓർമയുമായി ഒരുകോടി ഭക്ഷണപ്പൊതികൾ ഗസ്സയിലേക്ക്​

text_fields
bookmark_border
ശൈഖ്​ അഹമ്മദിന്‍റെ ഓർമയുമായി ഒരുകോടി ഭക്ഷണപ്പൊതികൾ ഗസ്സയിലേക്ക്​
cancel

ദുബൈ: ഗസ്സയിലെ ജനങ്ങൾക്ക് പിന്തുണയേകി ഒരു കോടിയിലധികം ഭക്ഷണപ്പൊതികൾ തയാറാക്കി ‘അഹമ്മദ് ബിൻ റാശിദ് ഹ്യൂമാനിറ്റേറിയൻ ബ്രിഡ്ജ്’ പദ്ധതി ലക്ഷ്യം കൈവരിച്ചു. അന്തരിച്ച ശൈഖ്​ അഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ ജീവകാരുണ്യ സേവനത്തിനുള്ള ആദരവായി മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സും 'ഓപറേഷൻ ഷിവാൽറസ് നൈറ്റ് 3'യും സംയുക്തമായാണ് ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ ഈ വൻ ജനകീയ ദൗത്യം സംഘടിപ്പിച്ചത്. സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ള നൂറുകണക്കിനാളുകൾ ഭക്ഷണപ്പൊതികൾ തയാറാക്കാൻ വേൾഡ് ട്രേഡ് സെന്‍ററിലെത്തിയിരുന്നു.

ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്‍റ്​ ശൈഖ്​ അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം, ശൈഖ്​ മുഹമ്മദ് ബിൻ റാശിദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. കരുണയുടെയും നാടിനോടുള്ള സേവനത്തിന്‍റെയും പ്രതീകമായിരുന്ന ശൈഖ്​ അഹമ്മദ് ബിൻ റാശിദിന്‍റെ ഉദാത്തമായ മൂല്യങ്ങൾ ജനമനസ്സുകളിൽ എന്നും നിലനിൽക്കുമെന്ന്​ നേതാക്കൾ പറഞ്ഞു.

2023 നവംബർ മുതൽ യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാന്‍റെ നിർദേശപ്രകാരം പ്രവർത്തിക്കുന്ന ‘ഓപറേഷൻ ഷിവാൽറസ്​ നൈറ്റ് 3’ വഴി 400 കോടിയിലധികം യു.എസ് ഡോളറിന്‍റെ സഹായമാണ് ഗസ്സക്ക്​ നൽകിയത്. ഇത് ലോകരാജ്യങ്ങൾ ഗസ്സക്ക്​ നൽകിയ ആകെ സഹായത്തിന്‍റെ 46 ശതമാനമാണ്. 796 വിമാനങ്ങൾ, 25 ചരക്കുകപ്പലുകൾ, 14,000-ത്തിലധികം ട്രക്കുകൾ എന്നിവയിലൂടെ 1,26,800 ടണ്ണിലധികം അടിയന്തര ദുരിതാശ്വാസ വസ്തുക്കൾ ഗസ്സയിൽ എത്തിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 10 million food parcels to Gaza in memory of Sheikh Ahmed
Next Story