വരുന്നു 6G
text_fieldsദുബൈ: മൊബൈലിെൻറ ആറാം തലമുറയിലേക്കുള്ള യാത്രയിലാണ് ലോകം. 5Gയിൽ നിന്ന് 6Gയിലേക്കുള്ള ഗവേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഇത്തിസാലാത്ത്. സ്പെയിനിലെ ബാഴ്സലോണയിൽ നടക്കുന്ന മൊബൈ വേൾഡ് കോൺഗ്രസിലാണ് ഇത്തിസാലാത്ത് പ്രഖ്യാപനം നടത്തിയത്.
സാങ്കേതിക രംഗത്ത് എന്നും ഒരുചുവട് മുന്നിൽ നിൽക്കുന്ന യു.എ.ഇ ജനവാസ മേഖലകളിൽ 99 ശതമാനം 5G സേവനം ലഭ്യമാക്കിയ രാജ്യമാണ്. അതിനാല, 6Gയിലേക്കുള്ള യാത്രക്ക് അധിക ദൂരമുണ്ടാകില്ല എന്ന് പ്രതീക്ഷിക്കാം.
6 G സേവനങ്ങൾ യാഥാർഥ്യമാക്കുന്നതിന് അന്താരാഷ്ട്ര നിലവാരത്തിൽ ഗവേഷണത്തിന് തുടക്കം കുറിക്കുകയാണെന്ന് ഇത്തിസാലാത്ത് ചീഫ് ടെക്നോളജി ഓഫീസർ ഹൈസം അബ്ദുറസാഖ് പറഞ്ഞു. അടുത്തതലമുറയിലേക്കുള്ള മാറ്റം മുൻകൂട്ടികണ്ടാണ് 5G ഒരുക്കിയിരുന്നത്. ഒരു ശാസ്ത്രകഥ യാഥാത്ഥമാകുന്നതിനേക്കാൾ വേഗത്തിൽ സിക്സ് ജി യാഥാർഥ്യമാക്കാൻ കഴിയുമെന്ന് ഇത്തിസലാത്ത് അവകാശപ്പെട്ടു.
സിക്സ്ജി സേവനങ്ങൾ എന്തൊക്കെ എന്ന് അന്താരാഷ്ട്ര തലത്തിൽ മാനദണ്ഡം കൊണ്ടുവരുന്നതായിരിക്കും ഈരംഗത്ത് ആദ്യപടി. അതിവേഗം ചലിക്കുന്ന 5Gയിൽ നിന്ന് 6Gയിലേക്കുള്ള മാറ്റം ആകാംക്ഷാ പൂർവം കാത്തിരിക്കുകയാണ് ലോകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

