Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightചെ​ക്കു​കേ​സിൽ തുഷാർ...

ചെ​ക്കു​കേ​സിൽ തുഷാർ വെള്ളാപ്പള്ളി യു.എ.ഇയിൽ അറസ്റ്റിൽ

text_fields
bookmark_border
thushar Vellappally
cancel

ദു​ബൈ: ബി.​ഡി.​ജെ.​എ​സ് നേ​താ​വ് തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി യു.​എ.​ഇ​യി​ൽ അ​റ​സ്​​റ്റി​ൽ. ക​ഴി​ഞ്ഞ ദി​വ​സം ച​ ർ​ച്ച​ക​ൾ​ക്കാ​യി യു.​എ.​ഇ​യി​ൽ എ​ത്തി​യ തു​ഷാ​റി​നെ പ​ത്തു വ​ർ​ഷം മു​ൻ​പ്​ ന​ൽ​കി​യ പ​ത്തു മി​ല്യ​ൻ ദി​ർ​ഹ​ മി​െ​ൻ​റ ചെ​ക്കു​കേ​സി​ലാ​ണ്​ അ​റ​സ്​​റ്റു ചെ​യ്​​ത​ത്. ഇ​ദ്ദേ​ഹ​ത്തെ അ​ജ്മാ​ന്‍ ജ​യി​ലി​ലേ​ക്ക് മാ​റ്റി​ യ​താ​യാ​ണ്​ വി​വ​രം. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഇ​ന്നു ത​ന്നെ പു​റ​ത്തി​റ​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​താ​യി തു​ഷാ​റി​െ​ൻ​റ സ​​​ു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു.

നേ​ര​ത്തേ യു.​എ.​ഇ​യി​ൽ നി​ർ​മാ​ണ ക​മ്പ​നി ന​ട​ത്തി​യ ഘ​ട്ട​ത്തി​ൽ ന​ൽ​കി​യ ചെ​ക്കു​ക​ൾ അ​ക്കൗ​ണ്ടി​ൽ പ​ണ​മി​ല്ലാ​തെ മ​ട​ങ്ങി​യ​താ​ണ്​ വി​ന​യാ​യ​ത്. നി​ർ​മാ​ണ ക​മ്പ​നി​യി​ലെ സ​ബ്​ കോ​ൺ​ട്രാ​ക്​​ട​റാ​യി​രു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി നാ​സി​ൽ അ​ബ്​​ദു​ല്ല​യാ​ണ്​ പ​രാ​തി​ക്കാ​ര​ൻ.

തു​ഷാ​റി​െ​ൻ​റ അ​റ​സ്​​റ്റ്​ അ​ഭ്യൂ​ഹം മാ​ത്ര​മാ​ണെ​ന്നും​ മ​റ്റൊ​രു മ​ല​യാ​ളി വ്യാ​പാ​രി​യു​ടെ മ​ക​ൻ വേ​െ​റാ​രു ഗ​ൾ​ഫ്​ രാ​ജ്യ​ത്തെ ജ​യി​ലി​ൽ ക​ഴി​യു​ന്ന സം​ഭ​വ​വു​മാ​യി തെ​റ്റി​ദ്ധ​രി​ച്ച​താ​ണെ​ന്നു​മാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പു​റ​ത്തു​വി​ട്ടി​രു​ന്ന​ത്. സം​ഗ​തി​യു​ടെ നി​ജ​സ്​​ഥി​തി അ​റി​യാ​ൻ തു​ഷാ​റി​െ​ൻ​റ റോ​മി​ങ്​ ഫോ​ൺ ന​മ്പ​റു​ക​ളി​ൽ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ഫ​ല​മാ​യി.

എ​ന്നാ​ൽ ഇ​തേ സ​മ​യം അ​ഭി​ഭാ​ഷ​ക​രും മ​ല​യാ​ളി​ക​ളാ​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും ഇൗ ​സ​മ​യം ജാ​മ്യ​ത്തി​നാ​യി കൊ​ണ്ടു​പി​ടി​ച്ച ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ടാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്ക്​ മു​ൻ​പു​ള്ള കേ​സ്​ നി​ല​നി​ൽ​ക്കി​ല്ല എ​ന്ന വാ​ദ​മാ​ണ്​ അ​വ​ർ മു​ഖ്യ​മാ​യി ഉ​ന്ന​യി​ക്കാ​ൻ ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​രാ​തി​യു​ടെ അ​നു​ബ​ന്ധ ന​ട​പ​ടി​ക​ളു​മാ​യി പൊ​ലീ​സ്​ മു​ന്നോ​ട്ട​ു ​പോ​വു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thushar vellappallygulf newsmalayalam news
News Summary - thushar vellappally arrested in UAE
Next Story