സൗദിയിൽ വിവിധ സംഘടനകൾ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
text_fieldsറിയാദ് ടാക്കീസിന്റെ സ്വാതന്ത്ര്യദിനാഘോഷം
റിയാദ്: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം കലാ സാംസ്കാരിക കൂട്ടായ്മയായ റിയാദ് ടാക്കീസ് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഹറാജ് മദീന ഹൈപ്പര്മാര്ക്കറ്റിെൻറ സഹകരണത്തോടെ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ പ്രസിഡൻറ് റിജോഷ് കടലുണ്ടി അധ്യക്ഷത വഹിച്ചു.
ടി.വി.എസ്. സലാം സ്വാതന്ത്ര്യദിന സന്ദേശം നൽകി അല്‍ മദീന റീജനല്‍ ഡയറക്ടര്‍ സലിം വലിയപറമ്പത്ത്, വിമുക്തഭടന് സജി തന്നികൊത്ത്, ഫാറുഖ് കോവല്‍, ഖാലിദ് വല്ലിയോട്, ഷൈജു പച്ച എന്നിവർ സംസാരിച്ചു. കേക്ക് മുറിച്ചും സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ സ്മരണകൾ പങ്കുവെച്ചും ആരംഭിച്ച ചടങ്ങിൽ മധുരപലഹാര വിതരണവും ദേശീയഗാനാലാപനവും നടന്നു.ബ്രിട്ടീഷ് അടിമത്വത്തില്‍നിന്ന് ഇന്ത്യയെ സ്വതന്ത്രമാക്കിയത് ധീര ദേശാഭിമാനികളുടെയും നേതാക്കളുടെയും ത്യാഗവും പോരാട്ടവുമാണെന്നും, അവരുടെ ത്യാഗത്തിന് മുന്നില്‍ ശിരസ്സ് നമിച്ചു മാത്രമേ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ കഴിയൂ എന്നും സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ദൃശ്യ, റംഷി ടീച്ചർ, സജീർ സമദ്, നബീൽ ഷാ, ഹുസൈൻ ഷാഫി, രതീഷ് നാരായണൻ, ബാബു കണ്ണോത്ത്, ഷിജു ബഷീർ, നാസിൽ റോസെസ്, അൻസാർ കൊടുവള്ളി, അൻവർ സാദത് യൂനുസ്, ഉമറലി അക്ബർ, ജോണി തോമസ്, റമീസ്, മുത്തലിബ്, ഫൈസൽ തമ്പലക്കോടൻ, ഷഫീഖ് വലിയ, നൗഫൽ സുലൈമാൻ, ഷൻസീർ കാലിക്കറ്റ്, ആസിഫ് തങ്ങൾ, ഇബ്രാഹിം, നാസർ, അലൻ ജോർജ്, പ്രമോദ് ഗംഗാധരൻ, മനു മണ്ണാർക്കാട്, എ.എസ്. ഷഹനാസ്, ടി.വി.എസ്. ഷംനാൻ എന്നിവർ നേതൃത്വം നൽകി. ജോസ് കടമ്പനാട് സ്വാഗതവും ട്രഷറർ സോണി ജോസഫ് നന്ദിയും പറഞ്ഞു.
റിയാദ് ടാക്കീസ് സംഘടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിൽനിന്ന്
ഒ.ഐ.സി.സി അൽ ഖസീം സെൻട്രൽ കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷം
ബുറൈദ: ഒ.ഐ.സി.സി അൽ ഖസ്സിം സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. പ്രസിഡൻറ് അബ്ദുറഹിമാൻ തിരൂർ പതാക ഉയർത്തിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ അബ്ദുറഹിമാൻ തിരൂർ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരിയും ജീവകാരുണ്യ പ്രവർത്തകനുമായ സക്കീർ പത്തറ ഉദ്ഘാടനം ചെയ്തു. അമീസ് സ്വലാഹി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
പി.പി.എം. അശ്റഫ് കോഴിക്കോട്, സജി ജോബ് തോമസ്, പോളി റാഫേൽ അങ്കമാലി, റോബിൻ തിരുവല്ല എന്നിവർ സംസാരിച്ചു. നജു കുട്ടമ്പൂർ നന്ദി രേഖപ്പെടുത്തി. ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും അരങ്ങേറി. ഗായകരായ ജോസഫ് പത്തനംതിട്ട, നിബി അജയ്, സുധീർ കായംകുളം എന്നിവരുടെ നേതൃത്വത്തിൽ നടന്ന് ഗാനസന്ധ്യ പരിപാടികൾക്ക് മാറ്റ് കൂട്ടി.
ഒ.ഐ.സി.സി അൽ ഖസ്സിം സെൻട്രൽ കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷത്തിെൻറ ഭാഗമായ പൊതുസമ്മേളനം
ഐ.ഒ.എഫിെൻറ സ്വാതന്ത്ര്യദിനാഘോഷം
ദമ്മാം: ലുലു മാളിെൻറ സഹകരണത്തോടെ ദമ്മാമിൽ ഇന്ത്യൻ ഓവർസീസ് ഫോറം (ഐ.ഒ.എഫ്) ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ കൗൺസിലർ വൈ. സബീർ, സൗദി ഹ്യൂമൻ റിസോഴ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെൻറ് മന്ത്രാലയം അസിസ്റ്റൻറ് ഡയറക്ടർ ജനറൽ മൻസൂർ അൽ ബിനാലി, സൗദി അറേബ്യൻ ക്രിക്കറ്റ് ഫെഡറേഷൻ ഡയറക്ടർ അബ്ദുൽറഹ്മാൻ അൽജോഹാനി, സാമൂഹിക പ്രവർത്തകൻ ഗൗരി ശങ്കർ പരീക് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
ലുലു ഈസ്റ്റേൺ പ്രൊവിൻസ് റീജനൽ ഡയറക്ടർ ഷംനാസ് പള്ളിക്കണ്ടി, കൊമേഴ്സ്യൽ മാനേജർ ഹാസിഫ് ഹക്കീം, ഐ.ഒ.എഫ് ദേശീയ പ്രസിഡൻറ് ദേവേന്ദ്ര ഭംഗാലെ, ദേശീയ വൈസ് പ്രസിഡൻറ് മുകേഷ് ഗുപ്ത, ദേശീയ ട്രഷറർ സുമേഷ് ചെറുവത്തൂർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.സൗദി, ഇന്ത്യൻ ദേശീയ ഗാനങ്ങളോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്. ദേശഭക്തിഗാനങ്ങൾ, ഇന്ത്യൻ സംസ്കാരം വിളിച്ചോതുന്ന വിവിധ കലാപരിപാടികൾ, കുട്ടികൾക്കായുള്ള ചിത്രരചനാ മത്സരം, യുവജനങ്ങൾക്കായുള്ള ‘വികസിത് ഭാരത് ചലഞ്ച്,’ വനിതകളുടെ ‘നാരി ശക്തി’ സംവാദം എന്നിവ ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി.
ഇന്ത്യയുടെ വികസനയാത്രയും ഇന്ത്യ-സൗദി സൗഹൃദവും എടുത്തുപറഞ്ഞ ചടങ്ങിൽ, സാമൂഹിക സേവന രംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് മൻസൂർ അൽ ബിനാലി, വൈ. സബീർ, ഗൗരി ശങ്കർ പരീക് എന്നിവർക്ക് ‘ഐ.ഒ.എഫ് സേവാരത്ന’ പുരസ്കാരം സമ്മാനിച്ചു.
ദമ്മാമിൽ ഇന്ത്യൻ ഓവർസീസ് ഫോറം സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ കൗൺസിലർ വൈ. സബീറിന് സേവാരത്ന പുരസ്കാരം സമ്മാനിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

