Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗൾഫിൽ ബലിപെരുന്നാൾ 11ന്
text_fieldsbookmark_border
ജിദ്ദ: വ്യാഴാഴ്ച ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതിനാൽ ബലിപെരുന്നാൾ ആഗസ്റ്റ് 11 ഞായറാഴ്ചയായിരിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചു. ആഗസ്റ്റ് പത്താം തിയതി ശനിയാഴ്ച അറഫദിനമായിരിക്കും. ഹോത്ത സുദൈറിലെ മജ്മഅ യൂനിവേഴ്സിറ്റി ഗോള നിരീക്ഷണ കേന്ദ്രത്തിലാണ് മാസപ്പിറവി ദൃശ്യമായത്. ലോകത്തെ 20 ലക്ഷത്തിലധികം ഹജ്ജ് തീർഥാടകർ ദുൽഹജ്ജ് ഒമ്പതിന് അറഫയിൽ സംഗമിക്കും.
സൗദിയിൽ മാസപ്പിറവി ദൃശ്യമായ സാഹചര്യത്തിൽ യു.എ.ഇ, ബഹ്റൈൻ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളും ഇൗ മാസം11ന് ബലിപെരുന്നാൾ ആഘോഷിക്കും. എന്നാൽ ഒമാനിൽ മാസപ്പിറവി ദൃശ്യമായതിന് തെളിവു ലഭിക്കാത്തതിനാൽ ആഗസ്റ്റ് 12 തിങ്കളാഴ്ചയായിരിക്കും ബലിപെരുന്നാൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
