Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​ജ്‌​വ ജി​ദ്ദ സു​ബൈ​ർ മൗ​ല​വി അ​നു​സ്മ​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
അ​ജ്‌​വ ജി​ദ്ദ സു​ബൈ​ർ മൗ​ല​വി അ​നു​സ്മ​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
cancel

ജി​ദ്ദ: സാ​മൂ​ഹി​ക സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ മാ​തൃ​ക​യാ​യി​രു​ന്ന സു​ബൈ​ർ മൗ​ല​വി​യു​ടെ അ​നു​സ​മ​ര​ണ​പ​രി​പാ​ടി അ​ൽ-​അ​ൻ​വാ​ർ ജ​സ്റ്റി​സ് ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്റെ (അ​ജ്‌​വ) ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ദ്ദ​യി​ൽ സം​ഘ​ടി​പ്പി​ച്ചു.

മു​ഹ​മ്മ​ദ് ഷ​മീ​ര്‍ അ​മാ​നി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ക്ഷാ​ധി​കാ​രി സെ​യ്ദ് മു​ഹ​മ്മ​ദ് കാ​ശി​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ജ്‌​വ ജി​ദ്ദ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം അ​ബ്ദു​ൽ റ​ഷീ​ദ് ഓ​യൂ​ർ അ​നു​സ്‌​മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഒ​മ്പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് വി​ട​പ​റ​ഞ്ഞ സു​ബൈ​ർ മൗ​ല​വി​യു​ടെ ഓ​ർ​മ​ക​ളും സേ​വ​ന മാ​തൃ​ക​ക​ളും ഹ​ജ്ജ് വ​ള​ണ്ടി​യ​ർ സേ​വ​ന സ​മ​ർ​പ​ണ​വും പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ച​വ​ർ അ​നു​സ്മ​രി​ച്ചു. മ​നു​ഷ്യ​സ്നേ​ഹ​വും സേ​വ​ന​സ​ന്ന​ദ്ധ​ത​യും ജീ​വി​ത​ത്തി​ലൂ​ടെ പ​ക​ർ​ന്നു​ന​ൽ​കി​യ സു​ബൈ​ർ മൗ​ല​വി​യു​ടെ ഓ​ർ​മ​ക​ൾ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് എ​ന്നും പ്ര​ചോ​ദ​ന​മാ​യി​രി​ക്കു​മെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ന​സീ​റു​ദ്ധീ​ന്‍ ഫൈ​സി പൂ​ഴ​നാ​ട്, ശ​റ​ഫു​ദ്ധീ​ന്‍ ബാ​ഖ​വി ചു​ങ്ക​പ്പാ​റ, അ​നീ​സ് കൊ​ടു​ങ്ങ​ല്ലൂ​ര്‍, ഷാ​ജു ചാ​രും​മൂ​ട് എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍ന്ന് സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി നൗ​ഷാ​ദ് ഓ​ച്ചി​റ സ്വാ​ഗ​ത​വും ജോ​യി​ന്റ് സെ​ക്ര​ട്ട​റി ഇ​ര്‍ഷാ​ദ് ആ​റാ​ട്ടു​പു​ഴ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Zubair Moulavi Memorial Jeddah
Next Story