സിഫ് ഫിക്സ്ചർ പ്രകാശനവും ട്രോഫി ലോഞ്ചിങ്ങും സംഘടിപ്പിച്ചു
text_fieldsജിദ്ദയിൽ സംഘടിപ്പിച്ച സിഫ് ഫുട്ബാൾ ടൂർണമെന്റ് ജഴ്‌സി പ്രകാശന ചടങ്ങിൽനിന്ന്
ജിദ്ദ: സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറത്തിന്റെ (സിഫ്) 30-മത് വാർഷികവും 21 -മത് ചാമ്പ്യൻസ് ലീഗിന് വേണ്ടിയുള്ള ഫിക്സ്ചർ പ്രകാശനവും ട്രോഫി ലോഞ്ചിങ്ങും ജിദ്ദയിൽ വർണശബളമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. കുബ്ബ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജിദ്ദ നാഷനൽ ആശുപത്രി ചെയർമാൻ വി.പി മൂഹമ്മദലി ഉദ്‌ഘാടനം ചെയ്തു.
സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര അധ്യക്ഷതവഹിച്ചു. അബ്ദുൽ നാഫി കുപ്പനത്ത് (മാർക്കറ്റിംഗ് ഡയറക്ടർ, റബിഅ ടീ), മിഥുൻ (ആർ.കെ.ജി), നസീം നീലമ്പ്ര (ഈസ്റ്റേൺ), നളിൻ (ചാർമ്സ്), സുനീർ (ആർക്കസ്), ജോയ് മൂലൻ (വിജയ് മസാല), വി.പി മുസ്തഫ (കെ.എം.സി.സി), കുഞ്ഞാലി (അബീർ മെഡിക്കൽ ഗ്രൂപ്), സാദിഖ് പാണ്ടിക്കാട് എന്നിവർ ആശംസ നേർന്നു. ബേബി ഫാത്തിമ സെനാൽ സിഫ് ചരിത്രത്തെകുറിച്ച് സംസാരിച്ചു. സിഫ് ജനറൽ സെക്രട്ടറി നിസാം മമ്പാട് സ്വാഗതവും അൻവർ വല്ലാഞ്ചിറ നന്ദിയും പറഞ്ഞു. അഹ്മദ് റിഷാൻ ഖിറാത്ത് നടത്തി.
കഴിഞ്ഞ പ്രാവശ്യത്തെ ജേതാക്കളായ മഹ്ജർ എഫ്.സി ക്യാപ്റ്റൻ നൗഫൽ ചുക്കൻ ട്രോഫി സിഫ് ജനറൽ ക്യാപ്റ്റൻ അൻവർ കരിപ്പക്ക് കൈമാറി. തുടർന്ന് സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്രയും, ജനറൽ സെക്രട്ടറി നിസാം മമ്പാടും ചേർന്ന് ട്രോഫി ഏറ്റുവാങ്ങി. റബിഅ ടീ മാർക്കറ്റിംഗ് ഡയറക്ടർ അബ്ദുൽ നാഫി കുപ്പനത്ത് ട്രോഫി ഔദ്യോഗികമായി പ്രദർശിപ്പിച്ചു. ടൂർണമെന്റിൽ പങ്കെടുക്കുന്ന എല്ലാ ടീമുകളുടെയും ക്യാപ്റ്റന്മാർ ടീമുകളുടെ ജഴ്‌സി പ്രദർശനം നടത്തി. നവംബർ ഏഴിന് കിങ് അബ്ദുൽ അസിസ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ടൂർണമെന്റ് ഉദ്‌ഘാടന പരിപാടിയിൽ വിവിധ ക്ലബുകളുടെയും സംഘടനകളുടെയും മാർച്ചു പാസ്റ്റ് ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.
ഷഫീഖ് പട്ടാമ്പി, സന ഇർഷാദ്, അയ്യൂബ് മുസ്‍ലിയാരകത്ത് എന്നിവർ അവതാരകരായിരുന്നു. നാസർ ശാന്തപുരം, സലാം കാളികാവ്, യാസിർ അറഫാത്ത്, ശരീഫ് പരപ്പൻ, നിസാം പാപ്പറ്റ, ഫിറോസ് ചെറുകോട്, അബു കട്ടുപ്പാറ, ഫിർദൗസ് കൂട്ടിലങ്ങാടി,ജംഷി കോട്ടപ്പുറം, ഷഫിഖ് പട്ടാമ്പി, കെ.സി മൻസൂർ, അൻവർ കരിപ്പ, സഫീർ കോട്ടപ്പുറം, നൗഷാദ് ചാത്തല്ലൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

