ജീസാൻ അബുസല കെ.എം.സി.സി കുടുംബസംഗമം സംഘടിപ്പിച്ചു
text_fieldsജീസാൻ അബുസല കെ.എം.സി.സി കുടുംബസംഗമം ‘ഗ്രീൻ ഫെസ്റ്റ് 2022’ എം.എ. അസീസ് ചേളാരി ഉദ്ഘാടനം ചെയ്യുന്നു
ജീസാൻ: അബുസല കെ.എം.സി.സി ഏരിയ കമ്മിറ്റി സബിയ ഇന്റർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ച 'ഗ്രീൻ ഫെസ്റ്റ് 2022' ജനപങ്കാളിത്തംകൊണ്ടും സംഘാടക മികവുകൊണ്ടും ശ്രദ്ധേയമായി. ഗ്രീൻ ഫെസ്റ്റിന്റെ ഭാഗമായി വനിതകൾക്ക് പാചകമത്സരം, മെഹന്തി മത്സരം, കുട്ടികൾക്ക് കസേരകളി, ലെമൺ സ്പൂൺ, കുപ്പിയിൽ വെള്ളം നിറക്കൽ തുടങ്ങി വിവിധ മത്സരങ്ങൾ നടന്നു. സാംസ്കാരിക സമ്മേളനം സൗദി കെ.എം.സി.സി സെക്രട്ടേറിയറ്റ് അംഗം എം.എ. അസീസ് ചേളാരി ഉദ്ഘാടനം ചെയ്തു.
അബുസല കെ.എം.സി.സി പ്രസിഡന്റ് ബഷീർ ആക്കോട് അധ്യക്ഷത വഹിച്ചു.ജീസാൻ കെ.എം.സി.സി നേതാക്കളായ ഷംസു പൂക്കോട്ടൂർ, ഗഫൂർ വാവൂർ, ജമാൽ കമ്പിൽ, സാദിഖ് മാസ്റ്റർ മങ്കട, ഡോ. ഫിറോസ് മൻസൂർ നാലകത്ത്, മുഹമ്മദ് കുട്ടി മേമറ്റുപറ, സുൽഫി വെളിയഞ്ചേരി, നാസർ വാക്കാലൂർ, താഹ കോഴിക്കോട്, റഫീഖ് ആവയിൽ, അബ്ദുൽ ഗഫൂർ മുന്നിയൂർ, നജീബ് വണ്ടൂർ, റിയാസ് മുറിയെന്നാൽ, ശംസു വാഴക്കാട് എന്നിവർ സംസാരിച്ചു. അസ്മ മൻസൂറും സംഘവും പ്രാർഥനാ ഗാനമാലപിച്ചു.
പാചകമത്സരത്തിൽ തസ്‍ലീമ സിറാജ് തലശ്ശേരി ഒന്നാം സ്ഥാനവും ഫാത്തിമ നുസ്രിൻ രണ്ടാം സ്ഥാനവും റംഷി അനസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മജീദ് സിന്നാര, റഷീദ ടീച്ചർ, ഡോ. ഷിഫ്ന ഫഹദ് എന്നിവർ വിധികർത്താക്കളായി. മെഹന്തി മത്സരത്തിൽ രോഷ്നി, ഷെറിൻ ഫർഹ, സുമയ്യ യുസ്രി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.ആർട്ടിസ്റ്റ് ആശിയ ആഷിഖ്, ഡോ. ദുർഗ, ഡോ. ഫർസാന മാസിൻ എന്നിവർ വിധികർത്താക്കളായിരുന്നു.
ഗ്രീൻ ഫെസ്റ്റിനോടനുബന്ധിച്ചു നടന്ന കൂപ്പൺ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ജമാൽ മഹ്ബൂജ്, രണ്ടാം സമ്മാനം ബാബു സി. അബുസ്സലാം, മൂന്നാം സമ്മാനം റിയാസ് അഹമ്മദ് മഹല്ല എന്നിവർ സ്വന്തമാക്കി. ജീസാനിലെ ഗായകൻ സുൽഫി കോഴിക്കോടിന്റെ നേതൃത്വത്തിൽ ജലാൽ തിരൂർ, ഷഫീഖ് വാഴക്കാട്, യാസിർ സബിയ, ഷംസു, അബ്ബാസ് പട്ടാമ്പി എന്നിവർ ഒരുക്കിയ ഇശൽ വിരുന്നും കുട്ടികളുടെ അറബിക് ഡാൻസ്, ഒപ്പന തുടങ്ങിയ പരിപാടികളും അരങ്ങേറി.സിറാജ് പുല്ലൂരാംപാറ, മുജീബ് കൂടത്തായി, ഫഹദ് ചോക്കാട്, സമീർ കുന്ദമംഗലം, അനസ് മഹ്ബൂജ്, മുജീബ് മാസ്റ്റർ, നൗഷാദ് വട്ടോളി, ഫസൽറഹ്മാൻ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. സമീർ അമ്പലപ്പാറ സ്വാഗതവും ഷാഫി ചേളാരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

