Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹറമുകളിലെ സംസം വെള്ളം...

ഹറമുകളിലെ സംസം വെള്ളം കുടിക്കാൻ മാത്രം ഉപയോഗിക്കുക: ഹജ്ജ്-ഉംറ മന്ത്രാലയം

text_fields
bookmark_border
ഹറമുകളിലെ സംസം വെള്ളം കുടിക്കാൻ മാത്രം ഉപയോഗിക്കുക: ഹജ്ജ്-ഉംറ മന്ത്രാലയം
cancel

മക്ക: മക്കയിലെയും മദീനയിലെയും ഹറമുകളിൽ വെച്ചിരിക്കുന്ന കണ്ടെയ്നറുകളിലെ സംസം വെള്ളം കുടിക്കാൻ വേണ്ടി മാത്രം ഉപയോഗിക്കണമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം തീർഥാടകരോട് അഭ്യർത്ഥിച്ചു. 'ഉംറയ്ക്കായി വരുന്നോ' എന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് ഈ നിർദ്ദേശം.

കണ്ടെയ്നറുകളിൽ നിന്ന് വെള്ളമെടുത്ത് വുളൂഅ് ചെയ്യാനോ, കുപ്പികളിൽ നിറച്ചു കൊണ്ടുപോകാനോ പാടില്ലെന്ന് മന്ത്രാലയം പ്രത്യേകം ഓർമ്മിപ്പിച്ചു. ഈ നിർദ്ദേശങ്ങൾ പാലിച്ചാൽ തിരക്കുള്ള സമയത്തും എല്ലാവർക്കും തടസ്സമില്ലാതെ കുടിക്കാനുള്ള സംസം വെള്ളം ലഭിക്കാൻ സഹായിക്കും.

ഹറമുകളിലെ സൗകര്യങ്ങൾ ശരിയായ രീതിയിൽ ഉപയോഗിക്കുന്നത് തീർഥാടകരുടെ നല്ല പെരുമാറ്റത്തെയാണ് കാണിക്കുന്നത്. ഇത്തരം സഹകരണം എല്ലാവർക്കും മികച്ച രീതിയിൽ സേവനങ്ങൾ എത്തിക്കാൻ അധികൃതരെ സഹായിക്കും. തീർഥാടകർക്ക് സമാധാനത്തോടെയും ചിട്ടയോടെയും പ്രാർത്ഥനകൾ പൂർത്തിയാക്കാനാണ് മന്ത്രാലയം ഇത്തരം ബോധവൽക്കരണങ്ങൾ നടത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ruleszamzamharam news
News Summary - Zamzam water for drinking only
Next Story