സംസം വിതരണത്തിന് ഓണ്‍ലൈന്‍ സംവിധാനം പ്രാബല്യത്തില്‍ 

09:48 AM
14/09/2018

മക്ക: സംസം വിതരണത്തിന് ഓണ്‍ലൈന്‍ സേവനം നിലവില്‍ വന്നു. ഇരുഹറം  കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാന്‍ അസ്സുദൈസ് ബുധനാഴ്ച പദ്ധതി ഉദ്ഘാടനം ചെയ്തു. സംസം വിതരണ ചുമതലയുള്ള ‘സിഖായ’ പദ്ധതിയുടെ ഭാഗമായാണ് ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചത്.
തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും പാക്ക് ചെയ്ത സംസം കാര്യക്ഷമമായി വിതരണം ചെയ്യാന്‍ ഓണ്‍ലൈന്‍ സംവിധാനം സഹായകമാവുമെന്ന് ‘സിഖായ’ ഓഫീസ് മേധാവി യൂസുഫ് അല്‍ഒൗഫി പറഞ്ഞു.

വ്യക്തികള്‍ തങ്ങളുടെ വിവരങ്ങള്‍ വെബ്സൈറ്റ് വഴി നല്‍കിയാല്‍ അവര്‍ക്ക് സംസം ലഭിക്കുന്ന സമയം ഓണ്‍ലൈന്‍ വഴി ലഭിക്കും. സമയക്രമം പാലിക്കാനും തിരക്ക് ഒഴിവാക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് അധകൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
പുതിയ സംവിധാനത്തി​​െൻറ കാര്യക്ഷമത ദിനേന വിലയിരുത്തി പ്രശ്നങ്ങളുണ്ടെങ്കില്‍ പരിഹരിച്ച് മുന്നോട്ടുപോവുമെന്നും യൂസുഫ് അല്‍ഒൗഫ് പറഞ്ഞു. സംസം ശേഖരിക്കാന്‍ എത്തുന്നവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനും സമയലാഭവും ലഭിക്കാന്‍ പുതിയ സംവിധാനം സഹായകമാവും. സംസം ശേഖരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഓണ്‍ലൈന്‍ സേവനം ഉപയോഗിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

Loading...
COMMENTS