Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ​കാ​ത് സാ​മ്പ​ത്തി​ക...

സ​കാ​ത് സാ​മ്പ​ത്തി​ക വി​ശു​ദ്ധി​ക്ക് ഫോ​ക്ക​സ് -പ്ര​ഫ​ഷ​ന​ൽ​സ് മീ​റ്റ്

text_fields
bookmark_border
ഫോ​ക്ക​സ് പ്ര​ഫ​ഷ​ന​ൽ​സ് മീ​റ്റ്
cancel
camera_alt

ആ​ർ.​ഐ.​സി.​സി പ്ര​ഫ​ഷ​ന​ൽ വി​ങ് സം​ഘ​ടി​പ്പി​ച്ച ഫോ​ക്ക​സ് പ്ര​ഫ​ഷ​ന​ൽ​സ് മീ​റ്റ്

റി​യാ​ദ്: ചൂ​ഷ​ണ മു​ക്ത​മാ​യ സ​മൂ​ഹ​ത്തി​ൽ സാ​മ്പ​ത്തി​ക​മാ​യും വ്യ​ക്തി​പ​ര​മാ​യും വി​ശു​ദ്ധി​യാ​ണ് സ​കാ​ത് നി​ർ​വ​ഹി​ക്കു​ന്ന​തെ​ന്ന് ആ​ർ.​ഐ.​സി.​സി പ്ര​ഫ​ഷ​ന​ൽ വി​ങ് മ​ല​സ് ചെ​റീ​സ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ഫോ​ക്ക​സ് പ്ര​ഫ​ഷ​ന​ൽ​സ് മീ​റ്റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.​

സ​മ്പ​ത്ത് കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ർ സ​മൂ​ഹ​ത്തി​ൽ നി​ർ​മാ​ണാ​ത്മ​ക ഇ​ട​പെ​ട​ൽ ന​ട​ത്തേ​ണ്ട​ത് സ​മ്പ​ദ് വ്യ​വ​സ്ഥ​യു​ടെ നി​ല​നി​ൽ​പ്പി​ന് അ​നി​വാ​ര്യ​മാ​ണ്. ഇ​വി​ടെ​യാ​ണ് സ​മ്പ​ത്ത് വി​നി​യോ​ഗി​ക്കു​ക​യും അ​തി​ൽ​നി​ന്നും മി​ച്ചം വ​രു​ന്ന​തി​ൽ ഒ​രു നി​ശ്ചി​ത ഭാ​ഗം അ​ർ​ഹ​രാ​യ​വ​ർ​ക്ക് ന​ൽ​ക​ൽ വി​ശ്വാ​സി​യു​ടെ നി​ർ​ബ​ന്ധ ബാ​ധ്യ​ത​യാ​ണ് എ​ന്നും ഇ​സ്‌​ലാം പ​ഠി​പ്പി​ക്കു​ന്ന​ത്.

പ​ലി​ശ, പൂ​ഴ്ത്തി​വെ​പ്പ്, പി​ശു​ക്ക്, ധൂ​ർ​ത്ത് തു​ട​ങ്ങി​യ സാ​മ്പ​ത്തി​ക രം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​നി​ൽ​ക്കു​ന്ന ചൂ​ഷ​ണ​ങ്ങ​ളെ മു​ഴു​വ​ൻ ഇ​ല്ലാ​താ​ക്കു​ക​യും ദാ​ന​ധ​ർ​മം, കാ​രു​ണ്യം, ക്രി​യാ​ത്മ​ക സാ​മ്പ​ത്തി​ക വി​നി​യോ​ഗം തു​ട​ങ്ങി നി​ര​വ​ധി ന​ന്മ​ക​ൾ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് ഇ​സ്‌​ലാ​മി​ക സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ. പ്ര​ത്യേ​കി​ച്ച് സ​കാ​ത് എ​ന്ന നി​ർ​ബ​ന്ധ ക​ർ​മ​ത്തി​ലൂ​ടെ വി​ശ്വാ​സി​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​ത്. സ്വ​ന്ത​ത്തി​നും സ​മൂ​ഹ​ത്തി​നും ഒ​ട്ടേ​റെ ന​ന്മ​ക​ളും നേ​ട്ട​ങ്ങ​ളും സ​കാ​ത് ന​ൽ​കു​ന്ന​തി​ലൂ​ടെ ഉ​ണ്ടാ​വു​ന്നു.

സ​ഹോ​ദ​ര​ങ്ങ​ളു​ടെ അ​ഭി​മാ​ന​ത്തി​ന് ക്ഷ​തം വ​രു​ത്താ​തെ അ​ർ​ഹ​ത​പ്പെ​ട്ട​വ​രി​ലേ​ക്ക് എ​ത്തും​വി​ധം കൃ​ത്യ​മാ​യ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ സ​കാ​ത്ത് ന​ൽ​കു​ക​യാ​ണ് അ​ഭി​കാ​മ്യ​മെ​ന്നും ‘സ​കാ​ത് സാ​മ്പ​ത്തി​ക വി​ശു​ദ്ധി​ക്ക്’ എ​ന്ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച്​ സം​സാ​രി​ച്ച ഇ​സ്‌​ലാ​മി​ക സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​നും കു​വൈ​ത്ത്​ ഇ​സ്‌​ലാ​മി​ക മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ പി.​എ​ൻ. അ​ബ്‌​ദു​റ​ഹ്‌​മാ​ൻ അ​ബ്​​ദു​ല​ത്തീ​ഫ് പ​റ​ഞ്ഞു.

ഓ​പ​ൺ ഫോ​റ​ത്തി​ൽ ആ​ർ.​ഐ.​സി.​സി ക​ൺ​വീ​ന​ർ എ​ൻ​ജി. ഉ​മ​ർ ശ​രീ​ഫ് മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. പ്ര​ഫ​ഷ​ൻ വി​ങ് ചെ​യ​ർ​മാ​ൻ എ​ൻ​ജി. അ​ഹ്മ​ദ് റ​സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ബ്​​ദു​ല്ല അ​ൽ ഹി​ക​മി, എ​ൻ​ജി. ജി​ഹാ​ദ് കൊ​ല്ലം, എ​ൻ​ജി. അ​നീ​സ് എ​ട​വ​ണ്ണ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ആ​ർ.​ഐ.​സി.​സി ചെ​യ​ർ​മാ​ൻ ഉ​മ​ർ ഫാ​റൂ​ഖ് വേ​ങ്ങ​ര, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജ​അ​ഫ​ർ പൊ​ന്നാ​നി, ഹു​സ്‌​നി പു​ളി​ക്ക​ൽ, മു​ഫീ​ദ് ക​ണ്ണൂ​ർ, സു​ഹൈ​ൽ, ഷാ​ഹി​ർ കൊ​ള​പ്പു​റം, ന​വാ​സ് ന​ന്മ​ണ്ട, ജ​സീ​ല പൊ​ന്നാ​നി, ഷെ​റി​ഹാ​ൻ, ന​ജ്‌​മ, ഹ​സ്‌​ന, ഷാ​മി​ല, നു​ബി​ല തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ആ​ഷി​ക് അ​ൽ ഹി​ക​മി, ഷ​ഹ​ജാ​സ് പ​യ്യോ​ളി, ശ​ബാ​ബ് കാ​ളി​കാ​വ് തു​ട​ങ്ങി​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കി​ഡ്സ് കോ​ർ​ണ​റും പ്ര​വ​ർ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Zakat Financial Purity - Focus Professionals Meet
Next Story