യാംബു ഫ്രണ്ട്സ് ക്രിക്കറ്റ് ടൂർണമെന്റിൽ സെയ്ൻ സോഴ്സ് ക്രിക്കറ്റ് ക്ലബ് ടീം ജേതാക്കൾ
text_fieldsയാംബു ഫ്രണ്ട്സ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തിൽ ജേതാക്കളായ സെയ്ൻ
സോഴ്സ് ക്രിക്കറ്റ് ക്ലബ് ടീം
യാംബു: യാംബു ഫ്രണ്ട്സ് ക്രിക്കറ്റ് ക്ലബിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സോഫ്റ്റ്ബാൾ ക്രിക്കറ്റ് 2025 മത്സരത്തിൽ സെയ്ൻ സോഴ്സ് ക്രിക്കറ്റ് ക്ലബ് ടീം ജേതാക്കളായി. യാംബുവിലെ യൂറോപ്പ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൻറെ ഫൈനലിൽ എച്ച്.എം.ആർ സ്ട്രൈക്കേഴ്സിനെ പരാജയപ്പെടുത്തിയാണ് സെയ്ൻ സോഴ്സ് ക്രിക്കറ്റ് ക്ലബ് ടീം വിജയിച്ചത്. ഫൈനൽ മത്സരത്തിൽ മാൻ ഓഫ് ദ മാച്ച് ആയി സയീദിനെയും മികച്ച ബാറ്റ്സ്മാനായി ദാവൂദിനെയും തിരഞ്ഞെടുത്തു. മികച്ച ബൗളർ, മികച്ച ഫീൽഡർ എന്നീ സ്ഥാനങ്ങൾ യഥാക്രമം അയ്യൂബ്, ഷബീർ എന്നിവർ സ്വന്തമാക്കി. ടൂർണമെൻറിലെ മികച്ച ടീമായി സ്മാൻ ക്രിക്കറ്റ് ക്ലബ്ബിനെയും തിരഞ്ഞെടുത്തു.
സമാപന ചടങ്ങിൽ നൗഫൽ കാസർകോട് (എച്ച്.എം.ആർ), ആസിഫ് പെരിന്തൽമണ്ണ (അക്നസ്), ഷൗഫർ വണ്ടൂർ (റിം അൽ ഔല), നിയാസ് യൂസുഫ് (മീഡിയവൺ), ഹുസൈൻ തോട്ട, അബ്ദുൽഹമീദ് കാസർകോട്, അയ്യൂബ് തുടങ്ങിയവർ മുഖ്യാതിഥികളായി ചടങ്ങിൽ സംബന്ധിച്ചു. വിജയികളായ ടീമുകൾക്കും വ്യക്തിഗത പുരസ്കാരങ്ങൾ നേടിയവർക്കുമുള്ള ട്രോഫികളും ക്യാഷ് പ്രൈസുകളും പരിപാടിയിൽ സംബന്ധിച്ച അതിഥികളും സംഘാടകരും വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

