Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

വാ​ഹ​നാ​പ​ക​ട​ക്കേ​സി​ൽ​പെ​ട്ട യൂ​സു​ഫ​ലി നാ​ട​ണ​ഞ്ഞു

text_fields
bookmark_border
വാ​ഹ​നാ​പ​ക​ട​ക്കേ​സി​ൽ​പെ​ട്ട യൂ​സു​ഫ​ലി നാ​ട​ണ​ഞ്ഞു
cancel
camera_alt

നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ യൂ​സു​ഫ​ലി​ക്ക് പ്ലീ​സ് ഇ​ന്ത്യ ചെ​യ​ർ​മാ​ൻ ല​ത്തീ​ഫ് തെ​ച്ചി യാ​ത്രാ​രേ​ഖ​ക​ൾ കൈ​മാ​റു​ന്നു

റി​യാ​ദ്: വാ​ഹ​നാ​പ​ക​ടം​മൂ​ല​മു​ണ്ടാ​യ നി​യ​മ​പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ കോ​ട​തി ക​യ​റി​യി​റ​ങ്ങി​യ മ​ല​യാ​ളി​ക്ക്​ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ർ തു​ണ​യാ​യി. കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് ചു​ങ്കം സ്വ​ദേ​ശി കൈ​ന​ൽ വീ​ട്ടി​ൽ യൂ​സു​ഫ​ലി​യാ​ണ്​ പ്ലീ​സ് ഇ​ന്ത്യ​യു​ടെ ഇ​ട​പെ​ട​ലി​നാ​ൽ നാ​ട​ണ​ഞ്ഞ​ത്. 15 മാ​സ​മാ​യി റി​യാ​ദി​ൽ ഹൗ​സ് ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു യൂ​സു​ഫ​ലി. സൗ​ദി​യി​ലെ​ത്തി​യ സ​മ​യം മു​ത​ൽ ഇ​ഖാ​മ​യോ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സോ എ​ടു​ത്തു​ന​ൽ​കാ​ൻ സ്പോ​ൺ​സ​ർ ത​യാ​റാ​യി​ല്ല. വാ​ഹ​ന​മോ​ടി​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്തു.

ഓ​ടി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ന്​ ഇ​ൻ​ഷു​റ​ൻ​സ് പോ​ലും ഇ​ല്ലാ​തി​രു​ന്ന​ത്​ യൂ​സു​ഫ​ലി അ​റി​ഞ്ഞി​രു​ന്നി​ല്ല. ഇ​തി​നി​ട​യി​ലാ​ണ് വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത്. വാ​ഹ​ന​ത്തി​ന്​ ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട എ​തി​ർ​ക​ക്ഷി​ക്ക് ന​ഷ്​​ട​പ​രി​ഹാ​രം പൂ​ർ​ണ​മാ​യും ന​ൽ​കാ​ൻ യൂ​സു​ഫ​ലി നി​യ​മ​പ​ര​മാ​യി ബാ​ധ്യ​സ്ഥ​നാ​യി. ഇ​തി​നി​ട​യി​ൽ സ്പോ​ൺ​സ​ർ ഈ ​വി​ഷ​യ​ത്തി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റു​ക​യും ത​െൻറ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് യൂ​സു​ഫ​ലി വാ​ഹ​ന​മോ​ടി​ച്ച​തെ​ന്ന്​ പ​റ​ഞ്ഞു കൈ​യൊ​ഴി​യു​ക​യു​മാ​യി​രു​ന്നു. ഒ​ടു​വി​ൽ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ യൂ​സു​ഫ​ലി പ്ലീ​സ് ഇ​ന്ത്യ​യു​ടെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​ക​യാ​യി​രു​ന്നു. ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ക​ൺ​വീ​ന​ർ റ​ഈ​സ് വ​ളാ​ഞ്ചേ​രി​യും ചെ​യ​ർ​മാ​ൻ ല​ത്തീ​ഫ് തെ​ച്ചി​യും ന​ട​ത്തി​യ നി​ര​ന്ത​ര ശ്ര​മ​ങ്ങ​ളു​ടെ ഫ​ല​മാ​യി ഫൈ​ന​ൽ എ​ക്സി​റ്റ് നേ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

റ​ഈ​സ് വ​ളാ​ഞ്ചേ​രി, അ​നൂ​പ് അ​ഗ​സ്​​റ്റി​ൻ, റോ​ഷ​ൻ മു​ഹ​മ്മ​ദ്, ഷ​ബീ​ർ മോ​ൻ, സ​ഹീ​ർ ചേ​വാ​യൂ​ർ, റ​ബീ​ഷ് കോ​ക്ക​ല്ലൂ​ർ, വി​ജ​യ​ശ്രീ ര​വി​രാ​ജ്, അ​ഡ്വ. റി​ജി ജോ​യ്, രാ​ഗേ​ഷ് മ​ണ്ണാ​ർ​ക്കാ​ട്, ഇ​ബ്രാ​ഹിം മു​ക്കം, ത​ഫ്സീ​ർ കൊ​ടു​വ​ള്ളി, അ​ൻ​സി​ൽ തു​ട​ങ്ങി​യ​വ​ർ സ​ഹാ​യ​ങ്ങ​ളു​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. ഒ​ടു​വി​ൽ ക​ഴി​ഞ്ഞ ദി​വ​സം പ്ലീ​സ് ഇ​ന്ത്യ ന​ൽ​കി​യ ടി​ക്ക​റ്റി​ൽ യൂ​സു​ഫ​ലി നാ​ട്ടി​ലേ​ക്കു വി​മാ​നം ക​യ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story