Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവി​ര​മി​ച്ചി​ട്ടും...

വി​ര​മി​ച്ചി​ട്ടും വി​ശ്ര​മ​മി​ല്ലാ​തെ യൂ​സ​ഫ് കാ​ക്ക​ഞ്ചേ​രി; സൗ​ദി​യി​ൽ മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തി​ന് ഇ​ൻ​ഷു​റ​ൻ​സ് തു​ക ല​ഭ്യ​മാ​ക്കി

text_fields
bookmark_border
വി​ര​മി​ച്ചി​ട്ടും വി​ശ്ര​മ​മി​ല്ലാ​തെ യൂ​സ​ഫ് കാ​ക്ക​ഞ്ചേ​രി;  സൗ​ദി​യി​ൽ മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തി​ന് ഇ​ൻ​ഷു​റ​ൻ​സ് തു​ക ല​ഭ്യ​മാ​ക്കി
cancel

റി​യാ​ദ്: ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ നി​ന്ന് വി​ര​മി​ച്ചി​ട്ടും പ്ര​വാ​സി​ക​ൾ​ക്കാ​യു​ള്ള കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും നി​യ​മ​സ​ഹാ​യ​ങ്ങ​ളി​ലും വി​ശ്ര​മ​മി​ല്ലാ​തെ മു​ഴു​കി​യി​രി​ക്കു​ക​യാ​ണ് സൗ​ദി​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി മു​ൻ ഉ​ദ്യോ​ഗ​സ്ഥ​നും മ​ല​യാ​ളി​യു​മാ​യ യൂ​സ​ഫ് കാ​ക്ക​ഞ്ചേ​രി. അ​ദ്ദേ​ഹ​ത്തി​െൻറ നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ലു​ക​ൾ​ക്കൊ​ടു​വി​ൽ, സൗ​ദി​യി​ൽ വെ​ച്ച് മ​രി​ച്ച മ​ല​പ്പു​റം സ്വ​ദേ​ശി​യു​ടെ കു​ടും​ബ​ത്തി​ന് ഒ​ൻ​പ​ത് ല​ക്ഷം ഇ​ന്ത്യ​ൻ രൂ​പ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ഹാ​ര​ത്തു​ക​യാ​യി ല​ഭി​ച്ചു.

ദ​മ്മാ​മി​ൽ 2012-ൽ ​ജോ​ലി​യി​ലി​രി​ക്കെ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ല​പ്പു​റം ചേ​ലേ​മ്പ്ര സ്വ​ദേ​ശി​യു​ടെ അ​ന​ന്ത​രാ​വ​കാ​ശി​ക​ൾ​ക്കാ​ണ് ഈ ​തു​ക ക​ഴി​ഞ്ഞ ദി​വ​സം അ​ക്കൗ​ണ്ടി​ലെ​ത്തി​യ​ത്. ഔ​ദ്യോ​ഗി​ക സേ​വ​ന​ത്തി​ൽ നി​ന്ന് വി​ര​മി​ച്ച് യൂ​സ​ഫ് കാ​ക്ക​ഞ്ചേ​രി നാ​ട്ടി​ലെ​ത്തി​യ ശേ​ഷ​മാ​ണ് ദ​മ്മാ​മി​ലു​ള്ള ഒ​രു നാ​ട്ടു​കാ​ര​ൻ ഈ ​വി​ഷ​യം അ​ദ്ദേ​ഹ​ത്തി​െൻറ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​ന്ന​ത്. തു​ട​ർ​ന്ന് അ​ദ്ദേ​ഹം കേ​സ് ഏ​റ്റെ​ടു​ക്കു​ക​യും കു​ടും​ബ​ത്തി​ന് അ​ർ​ഹ​മാ​യ ന​ഷ്​​ട​പ​രി​ഹാ​രം വാ​ങ്ങി​ന​ൽ​കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യു​മാ​യി​രു​ന്നു.

ഈ ​നി​യ​മ​പോ​രാ​ട്ട​ത്തി​ൽ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​നാ​യ സി​ദ്ദീ​ഖ് തു​വ്വൂ​രി​െൻറ പ​ങ്കും നി​ർ​ണാ​യ​ക​മാ​യി​രു​ന്നു. സൗ​ദി​യി​ലെ സോ​ഷ്യ​ൽ ഇ​ൻ​ഷു​റ​ൻ​സ് ഓ​ഫി​സു​ക​ളു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ക​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ൾ കൃ​ത്യ​മാ​യി സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്ത​ത് സി​ദ്ദീ​ഖ് ആ​ണ്. താ​ൻ നാ​ട്ടി​ലാ​യി​രി​ക്കു​മ്പോ​ഴും റി​യാ​ദി​ലെ വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ൽ നേ​രി​ട്ടെ​ത്തി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ര്യ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ സി​ദ്ദീ​ഖ് തു​വ്വൂ​ർ വ​ഹി​ച്ച പ​ങ്ക് ഇ​ത്ത​രം കേ​സു​ക​ൾ വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു​ണ്ടെ​ന്ന് യൂ​സ​ഫ് കാ​ക്ക​ഞ്ചേ​രി കൃ​ത​ജ്ഞ​ത​യോ​ടെ ഓ​ർ​ത്തു.

പ്ര​വാ​സ​ലോ​ക​ത്ത് ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട അ​ബ്ദു​ൽ റ​ഹീ​മി​ന്റെ മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദീ​ർ​ഘ​കാ​ലം എം​ബ​സി​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി​യാ​യി പ്ര​വ​ർ​ത്തി​ച്ച പ​രി​ച​യ​സ​മ്പ​ത്തു​ള്ള വ്യ​ക്തി​യാ​ണ് യൂ​സ​ഫ് കാ​ക്ക​ഞ്ചേ​രി. ഈ ​മേ​ഖ​ല​യി​ലെ ത​ന്റെ അ​നു​ഭ​വ​സ​മ്പ​ത്തും സൗ​ദി നി​യ​മ​ങ്ങ​ളി​ലു​ള്ള ആ​ഴ​ത്തി​ലു​ള്ള അ​റി​വും പ്ര​വാ​സി​ക​ളെ സ​ഹാ​യി​ക്കാ​ൻ തു​ട​ർ​ന്നും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്നും, നാ​ട്ടി​ലി​രു​ന്നു​കൊ​ണ്ട് ത​ന്നെ സാ​ധ്യ​മാ​കു​ന്ന രീ​തി​യി​ൽ പ്ര​വാ​സി സ​ഹോ​ദ​ര​ങ്ങ​ൾ​ക്കാ​യു​ള്ള സേ​വ​നം തു​ട​രു​മെ​ന്നും യൂ​സ​ഫ് കാ​ക്ക​ഞ്ചേ​രി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaYusuf KakancheriInsurance Money
News Summary - Yusuf Kakancheri, despite retirement, continues to work tirelessly; Insurance money made available to the family of a man who died in Saudi Arabia
Next Story