വൈ.എസ്​.എല്ലിന്​ ആവേശകരമായ സമാപനം

14:37 PM
29/04/2018

ജിദ്ദ: ജെ.എസ്.സി -ഐ.എസ്.എം അക്കാദമിയുടെ ആഭിമുഖ്യത്തിൽ അൽ റൗദ ഫുട്ബാൾ സ്​റ്റേഡിയത്തിൽ നടന്നുവന്ന വൈ.എസ്.എല്ലിന് സമാപനം. 13  വയസ്സിന്​ താഴെയുള്ളവരുടെ മത്സരത്തിൽ ജെ.-എസ്.സി  ഐ.എസ്.എം അക്കാദമിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച്​ ഗോൾഡൻ ബോയ്സ് കിരീടം നേടി. കളിയിലെ കേമനായി അലി ഹലാവി  തിരഞ്ഞെടുക്കപ്പെട്ടു. 

10 വയസ്സിനു താഴെയുള്ളവരുടെ മത്സരത്തിൽ സ്പാനിഷ് അക്കാദമിയെ തകർത്തു ടാലൻറ് ടീൻസ്​ ബ്രസീൽ അക്കാദമി ചാമ്പ്യൻമാരായി. രണ്ട് ഗോളുകൾ നേടിയ നബീൽ ആരിഫാണ് കളിയിലെ കേമൻ. 15 വയസ്സിനു താഴെയുള്ളവരുടെ കളിയിൽ ജെ.എഎസ്.സി -ഐ.എസ്.എം അക്കാദമി ടൈഗർ അലി സിഗ അക്കാദമിയെ എതിരില്ലാത്ത 5 ഗോളുകൾക്ക് തോൽപിച്ചു. അഹമ്മദ് സാലിഹ്, ബാസിൽ, ഫെയ്സ് ഇദ്രിസ് തുടങ്ങിയവർ ഓരോഗോളടിച്ചപ്പോൾ അബ്്ദുൽ ഹമീദ് ഇരട്ട ഗോൾ നേടി. 

18 വയസ്സിനു താഴെയുള്ളവരുടെ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഗിയൂന്നി ഫ്രഞ്ച് സ്കൂളിനെ തകർത്ത്​ ടാല​​െൻറ്​ ടീൻസ് ബ്രസീൽ അക്കാദമി ചാമ്പ്യന്മാരായി. അഹമദ് ഫോദും, ഫൈസലും വിജയികൾക്കായി ഗോളുകൾ നേടി. മോഹൻ ബാലൻ, ഡോ. മധു പാലക്കൽ,  മസൂദ് സയ്യിദ്, സകീർ ഹുസൈൻ എടവണ്ണ എന്നിവർ മാൻ ഓഫ് ദി മാച്ച് അവാർഡുകൾ വിതരണം ചെയ്തു.

സ്പോർട്സ് കൗൺസിൽ ജിദ്ദ പ്രസിഡൻറ് നവാസ് മേൽഫി അൽ ഷേരി, ക്യാപ്റ്റൻ അൽ തുർക്കി  മുത്തൈരി, അബ്്ദുല്ല അൽ ദോസ്സറി,  ഹംസ, വി.പി മുഹമ്മദ് അലി, സി.ഒ.ടി മുഹമ്മദ്, അബ്്ദുൽ റഹീം ഇസ്മായിൽ, മായിൻ കുട്ടി, കെ.ടി.എ മുനീർ, ലത്തീഫ് മക്രേരി, പോൾസൺ, വി.കെ റൗഫ്, ഡോ. സഫറുല്ല, ഡോ. നസീർ, സകീർ ഹുസൈൻ എടവണ്ണ, സി.കെ ശാക്കിർ, അബ്​ദുൽ കരീം, ഹൈദർ മാക്​സ്​വെൽ, സലിം പി.ആർ, അസ്ഫർ, സകീർ, ഹനീഫ്, ഇഖ്ബാൽ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. പ്രസിഡൻറ്  ജാഫർ അഹമ്മദ്  സ്വാഗതവും സാദിഖ് എടക്കാട് നന്ദിയും പറഞ്ഞു. 

Loading...
COMMENTS